Kerala, Social media watch

മനോരമയുടെ സോഷ്യൽ സ്റ്റാർ വോട്ടെടുപ്പിൽ സാമൂഹികപ്രവർത്തകൻഫിറോസ് കുന്നംപറമ്പിലിന് വോട്ടു നൽകി ഹനാൻ

കഴിഞ്ഞവർഷത്തെ സമൂഹമാധ്യമത്തിലെ താരത്തെ കണ്ടെത്തുവാനുള്ള മനോരമ ന്യൂസ് ഡോട്ട് കോമിന്റെ സോഷ്യൽ സ്റ്റാർ വോട്ടെടുപ്പിൽ സാമൂഹ്യപ്രവർത്തകൻ ഫിറോസ് കുന്നംപറമ്പലിന് പിന്തുണയുമായി ഹനാൻ. വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ തന്റെ വോട്ട് ഫിറോസ് കുന്നംപറമ്പലിന്നു പ്രഖ്യാപിച്ച ഹനാൻ രംഗത്തെത്തിയത്.

‘ഇക്കയാണ് ഞങ്ങളുടെ സ്റ്റാർ, എന്റെ വോട്ട് ഫിറോസ് കുന്നംപറമ്പിലിന്’- ഹനാൻ തൻ്റെ ഫെയ്സ്ബുക്കിൽ‌ കുറിച്ചു. സമൂഹമാധ്യമത്തില്‍ പലമട്ടിലുള്ള ഇടപെടലുകളിലൂടെ മലയാളി ജീവിതത്തെ സ്വാധീനിച്ച പന്ത്രണ്ട് പേരില്‍ നിന്നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

നേരത്തെ ഫിറോസ് കുന്നംപറമ്പിലിന്  പിന്തുണയുമായി ഈ വോട്ടെടുപ്പിൽ ഒരു മത്സരാർത്ഥിയായ വിടി ബൽറാം രംഗത്തെത്തിയിരുന്നു. ഞാനടക്കം പലരും ലിസ്റ്റിലുണ്ടെങ്കിലും വ്യക്തിപരമായി എന്റെ വോട്ട് ഫിറോസ് കുന്നംപറമ്പിലിനാണെന്നു  അദ്ദേഹം പറഞ്ഞിരുന്നു. ഇവിടെയും നിങ്ങൾ എന്നെ തോൽപ്പിച്ചു എന്ന മറുപടിയാണ് ഫിറോസ് വിടി ബൽറാമിന് നൽകിയത്.