കുടുംബസമേതം ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ എല്ലാ വഴിപാടുകളും നടത്തി ഡിജിപി ലോക്‌നാഥ് ബെഹ്‌റ

single-img
13 January 2019

ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഇന്നു രാവിലെ 9ന് കുടുംബസമേതമാണ് അദ്ദേഹം ക്ഷേത്രത്തില്‍ എത്തിയത്. പ്രധാന വഴിപാടായ വലിയവിളക്ക് ഉള്‍പ്പെടെ ക്ഷേത്രത്തിലെ എല്ലാ വഴിപാടുകളും നടത്തി.

ഇതിനുശേഷം നവീകരിച്ച എരുമേലി പൊലീസ് സ്റ്റേഷന്റെയും ഹൈടെക് കണ്‍ട്രോള്‍ റൂമിന്റെയും ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ ഡിജിപി എരുമേലിയിലേക്കു തിരിച്ചു