ഒടുവില്‍ ബേബി ചേച്ചിയേ ‘ശൂ…ശൂ’ എന്ന് വിളിച്ച് ശല്യപ്പെടുത്തിയ ആ കുളിക്കാരനെ കയ്യോടെ പിടികൂടി

single-img
13 January 2019

ട്രോളന്മാരുടെ പ്രിയപ്പെട്ട ലാഫിങ് ലേഡീസാണ് മേരിയും ബേബിയും. ആക്ഷന്‍ ഹീറോ ബിജുവിലൂടെയാണ് ഇവര്‍ പ്രശസ്തരാകുന്നത്. അയല്‍ക്കാരനായ കനകാംബരനെതിരെ പരാതി നല്‍കാനാണ് മേരിയും ബേബിയും ഇന്‍സ്‌പെക്ടര്‍ ബിജുവിന് മുന്‍പിലെത്തുന്നത്.

കുളിക്കുമ്പോള്‍ ‘ശൂ ശൂ’ എന്ന് വിളിക്കുന്ന കനകാംബരന് നല്ല ഇടി കൊടുക്കണമെന്നും പറഞ്ഞാണ് ഇരുവരും മടങ്ങിയത്. ചെറിയ ഒരു രംഗമാണെങ്കില്‍ കൂടി ഇരുവരും പ്രേക്ഷകരുടെ മനസ്സിന്റെ പടിവിട്ട് ഇറങ്ങിപ്പോയിട്ടില്ല. അന്ന് ചേച്ചിമാര്‍ പരാതി കൊടുത്ത ആ കനകാംബരന്‍ സിനിമാ താരം അജു വര്‍ഗീസാണെന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കണ്ടെത്തിയിരിക്കുന്നത്.

ചിത്രത്തില്‍ വിസ്മയിപ്പിക്കുന്ന അഭിനയം കാഴ്ച്ചവെച്ച് പ്രേക്ഷകരെ ചിരിപ്പിച്ച, ബേബി ചേച്ചിയുടെയും മേരി ചേച്ചിയുടെയും കൂടെയുള്ള അജു വര്‍ഗീസിന്റെ ചിത്രത്തെയാണ് ട്രോളന്‍മാര്‍ ഏറ്റെടുത്തിരിക്കുന്നത്. ‘അപ്പൊ ഇവനാണല്ലേ ആ കുളിക്കാരന്‍’ എന്ന് എസ്.ഐ ബിജു പൗലോസ് ചോദിക്കുന്ന ആ സെല്‍ഫ് ട്രോള്‍ ഷെയര്‍ ചെയ്യാതിരിക്കാന്‍ അജുവിനും സാധിച്ചില്ല. അത് താന്‍ തന്നെയാണെന്ന തലക്കെട്ടോടെയായിരുന്നു അജു ചിത്രം ഷെയര്‍ ചെയ്തത്.

2016 ല്‍ പുറത്തിറങ്ങിയ ആക്ഷന്‍ ഹീറോ ബിജു സംവിധാനം ചെയ്തത് എബ്രിഡ് ഷൈനാണ്. നിവിന്‍ പോളി നായകനായ ഈ ചിത്രം മികച്ച വിജയം നേടിയിരുന്നു.