വിവാദമായപ്പോൾ കേ​ന്ദ്ര​സ​ർ​ക്കാ​ർ വാ​ഗ്ദാ​നം ചെ​യ്ത പ​ദ​വി വേ​ണ്ടെ​ന്ന് ജ​സ്റ്റീ​സ് എ.​കെ സി​ക്രി

single-img
13 January 2019

കേ​ന്ദ്ര​സ​ർ​ക്കാ​ർ വാ​ഗ്ദാ​നം ചെ​യ്ത പ​ദ​വി ഏ​റ്റെ​ടു​ക്കാ​നി​ല്ലെ​ന്ന് ജ​സ്റ്റീ​സ് എ.​കെ സി​ക്രി. വി​ര​മി​ച്ച​തി​നു ശേ​ഷം സി​ക്രി​ക്ക് വാ​ഗ്ദാ​നം ചെ​യ്ത കോമൺവെൽത്ത് സെക്രട്ടേറിയറ്റ് ആർബിട്രൽ ട്രിബ്യൂണൽ പ്രസിഡന്റ് സ്ഥാനമാണ് നിരസിച്ചത്.​ സി​ബി​ഐ ഡ‍​യ​റ​ക്ട​റെ നീ​ക്കാ​നു​ള്ള ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യി​ൽ അം​ഗ​മാ​യി​രു​ന്ന സി​ക്രി വി​വാ​ദ​ത്തെ തു​ട​ർ​ന്നാ​ണ് പ​ദ​വി വേ​ണ്ടെ​ന്നു​വ​ച്ച​ത്.

മോ​ദി​യു​ടെ അടുപ്പക്കാരനായ സി​ക്രി​യെ ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​ണ് ട്രൈ​ബൂ​ണ​ൽ അം​ഗ​മാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​യ​മി​ച്ച​ത്. പ​ദ​വി​ക്കാ​യി ശ്രീ​ല​ങ്ക ന​ട​ത്തി​യ ശ്ര​മ​ങ്ങ​ളെ മ​റി​ക​ട​ന്നാ​ണ് സി​ക്രി​ക്ക് കേ​ന്ദ്ര​സ​ർ​ക്കാ​ർ സി​എ​സ്എ​ടി അം​ഗ​ത്വം ഉ​റ​പ്പി​ച്ച​ത്. വ​രു​ന്ന മാ​ർ​ച്ച് ആ​റി​നാ​ണ് സി​ക്രി വി​ര​മി​ക്കു​ന്ന​ത്. എന്നാൽ അ​ടു​ത്തി​ടെ ഉ​ണ്ടാ​യ വി​വാ​ദ​ങ്ങ​ൾ വേ​ദ​നി​പ്പി​ക്കു​ന്ന​താ​യും അ​തി​നാ​ൽ ത​ന്നെ കോ​മ​ൺ​വെ​ൽ​ത്ത് ട്രൈ​ബ്യൂ​ണ​ൽ സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി​ക്കേ​ണ്ട​തി​ല്ലെ​ന്നും നി​യ​മ​സെ​ക്ര​ട്ട​റി​യെ ഔദ്യോഗികമായി അറിയിച്ചു.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, ജ​സ്റ്റീ​സ് എ.​കെ സി​ക്രി, ലോ​ക്‌​സ​ഭ​യി​ലെ പ്ര​ധാ​ന പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​യു​ടെ നേ​താ​വ് മ​ല്ലി​കാ​ജു​ൻ ഗാ​ർ​ഗെ എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ട്ട സ​മി​തി​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം സി​ബി​ഐ ഡ​യ​റ​ക്ട​ർ സ്ഥാ​ന​ത്തു​നി​ന്നും അ​ലോ​ക് വ​ര്‍​മ​യെ മാ​റ്റാ​ന്‍ തീ​രു​മാ​നി​ച്ച​ത്. മ​ല്ലി​കാ​ജു​ൻ ഗാ​ർ​ഗെ​യു​ടെ എ​തി​ർ​പ്പ്‌ പ​രി​ഗ​ണി​ക്കാ​തെ​യാ​ണ്‌ അ​ലോ​ക്‌ വ​ർ​മ്മ​യെ പു​റ​ത്താ​ക്കി​യ​ത്. ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗോ​ഗോ​യി ആ​ണ് ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യി​ലേ​ക്ക് സി​ക്രി​യെ നി​യോ​ഗി​ച്ച​ത്.