സർക്കാർ നടപടികൾ ക്രമസമാധാനനില തകർക്കുന്നു; യുഡിഎഫിൻ്റെ ഉപവാസം ഇന്ന്

single-img
12 January 2019

സംസ്ഥാനത്ത് ക്രമസമാധാനനില തകര്‍ക്കുന്ന സർക്കാർ നടപടികളില്‍ പ്രതിഷേധിച്ച്‌ യുഡിഎഫ് നേതാക്കളുടെ ഉപവാസം ഇന്ന്. രാവിലെ ഒന്‍പതര മുതല്‍ വൈകീട്ട് വരെ തിരുവനന്തപുരം കവടിയാറിലെ വിവേകാനന്ദ പ്രതിമക്ക് മുന്നിലാണ്  ഉപവാസ സമരം നടക്കുന്നത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാവിലെ ഉപവാസം ഉദ്ഘാടനം ചെയ്യും. യുഡിഎഫ് ഘടക കക്ഷി  നേതാക്കൾ ഉൾപ്പെടെ ഉപവാസത്തിൽ പങ്കെടുക്കും. വൈകുന്നേരം 5 മണി വരെയാണ് ഉപവാസം സംഘടിപ്പിച്ചിരിക്കുന്നത്.