പന്തളം കൊട്ടാര പ്രതിനിധികൾക്ക് ഭീഷണിയുണ്ടെന്ന് ശശികുമാര വർമ്മ

single-img
12 January 2019

പന്തളം കൊട്ടാര പ്രതിനിധികൾക്ക് ഭീഷണിയെന്ന് ശശികുമാര വർമ്മ. ശബരിമലയെ തകർക്കാൻ ആസൂത്രിത നീക്കം നടക്കുന്നതിൻ്റെ ഭാഗമായാണ് ഭീഷണികൾ  എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയിൽ നിലവിൽ  തുടർന്ന് പോകുന്ന പ്രശ്നങ്ങൾ  തീർത്ഥാടകരെ ക്ഷേത്രത്തിൽ നിന്നും അകറ്റിയെന്നും അദ്ദേഹം പ്രതികരിച്ചു. ഈ മണ്ഡലകാലത്ത് തീർഥാടകരുടെ എണ്ണത്തിൽ വളരെ വലിയ കുറവാണ് ഉണ്ടായത്.  ശബരിമലയെ സംബന്ധിച്ചുള്ള ചിലരുടെ ധാർഷ്ട്യമാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയിൽ യുവതികൾ അയറിയതിനെതിരെയും അദ്ദേഹം പ്രതികരിച്ചു. ശബരിമലയിലേക്ക് യുവതികളെ  കൊണ്ടുവരികയായിരുന്നുവെന്നാണ്  അദ്ദേഹം ആരോപിച്ചത്.