Kerala

മൂവാറ്റുപുഴയില്‍ വീട്ടില്‍ വളര്‍ത്തുന്ന തേനീച്ചയുടെ കുത്തേറ്റ് പതിമൂന്നുകാരി മരിച്ചു

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന സ്‌കൂള്‍ വിദ്യാര്‍ഥിനി തേനീച്ചയുടെ കുത്തേറ്റ് മരിച്ചു. മൂവാറ്റുപുഴ വാളകം കുന്നയ്ക്കാല്‍ തേവര്‍മഠത്തില്‍ ബെന്നിയുടെ മകള്‍ അലീന ബെന്നി (13) ആണ് മരിച്ചത്. ഇവര്‍ വീട്ടില്‍ തേനീച്ചകൃഷി നടത്തിയിരുന്നു. കൂടിനടുത്തെത്തിയ കുട്ടിയെ തേനീച്ച കുത്തുകയായിരുന്നു എന്നാണ് പറയുന്നത്.

വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. കഴുത്തിലും ചുണ്ടിലും കുത്തേറ്റ അലീനയുടെ ദേഹത്ത് അല്‍പ സമയത്തിനുള്ളില്‍ നീര്‍വീക്കമുണ്ടായി. ഇതോടെ കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. നീര്‍വീക്കത്തെത്തുടര്‍ന്ന് ശക്തമായ ശ്വാസംമുട്ട് കൂടിയായതോടെ അലീനയുടെ ജീവന്‍ അപകടത്തിലാവുകയായിരുന്നു. മുടവൂര്‍ പ്രസിഡന്‍സി സെന്‍ട്രല്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.