ടിക്കറ്റില്ലാതെ കൊച്ചി മെട്രോയിൽ കയറിപ്പറ്റിയ യുവാവും യുവതിയും തിരിച്ചിറങ്ങാൻ കഴിയാതെ കുടുങ്ങി

single-img
12 January 2019

മെട്രോയില്‍ കള്ളവണ്ടി കയറിയ യുവാവ് യുവതിയും ഒടുവിൽ തിരിച്ചിറങ്ങാൻ കഴിയാതെ കുടുങ്ങി.  ഫോര്‍ട്ട്‌കൊച്ചി സ്വദേശികളായ ഒരു യുവാവും യുവതിയുമാണ് ക്രമീകരണങ്ങളെല്ലാം മറികടന്ന് ടിക്കറ്റെടുക്കാതെ  കൊച്ചി മെട്രോയിൽ കയറിപ്പറ്റിയത്.

ആലുവ മുതല്‍ കലൂര്‍ വരെയായിരുന്നു ഇവരുടെ യാത്ര. മെട്രോയിൽ കയറിപ്പറ്റാൻ എളുപ്പമായിരുന്നുവെങ്കിലും പക്ഷേ തിരിച്ചിറങ്ങാന്‍ നേരും കുടുങ്ങുകയായിരുന്നു.  കലൂര്‍ സ്റ്റേഡിയം സ്റ്റേഷനില്‍ ഇറങ്ങിയ ഇവര്‍ക്ക് ടിക്കറ്റില്ലാതെ കയറിപ്പറ്റിയത് പോലെ, ടിക്കറ്റില്ലാതെ സ്റ്റേഷന് പുറത്തേക്ക് ഇറങ്ങുവാനായില്ല.

ആലുവയില്‍ നിന്നും ടിക്കറ്റ് എടുക്കാതെ എങ്ങിനെയോ ഇവര്‍ മെട്രോയില്‍ കയറിപ്പറ്റി. കലൂര്‍ സ്‌റ്റേഡിയം സ്‌റ്റേഷനില്‍ നിന്നും പുറത്തേക്കിറങ്ങാന്‍ വഴികളൊന്നും ഇല്ലാതെ വന്നതോടെ ഇരുവരും അധികൃതരെ സമീപിച്ചു. ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവര്‍ക്ക് 500 രൂപയാണ് പിഴ. എന്നാല്‍ അത്രയും പണമില്ലെന്ന് ഇരുവരും പറഞ്ഞതോടെ വീണ്ടും സ്‌റ്റേഷനിലെ സുരക്ഷാ ജീവനക്കാര്‍ കുഴങ്ങി.

ഒടുവില്‍ സര്‍വീസ് തുടങ്ങുന്ന ആലുവയില്‍ നിന്നും സര്‍വീസ് അവസാനിപ്പിക്കുന്ന മഹാരാജാസ് വരെയുള്ള ടിക്കറ്റ് എടുപ്പിച്ചാണ് ഇവരെ സ്റ്റേഷനില്‍ നിന്നും പുറത്തിറക്കിയത്.