നാലു സ്ത്രീകൾകൂടി ശബരിമലയിലേക്ക്

single-img
11 January 2019

ശബരിമല ദര്‍ശനത്തിനായി ആന്ധ്ര സ്വദേശിനികളായ നാലു യുവതികൾ എത്തി. കോട്ടയം റെയിൽവേ സ്റ്റേഷനിലാണ് ഇവർ എത്തിയത്.  

കോട്ടയത്തു നിന്നും ഇവർ എരുമേലിയിലേക്കു പോയി. ഇവിടെ നിന്നും പമ്പയിലേക്ക് പോകാനാണ് യുവതികളുടെ ശ്രമം. ശബരിമലയിലേക്ക് പോകണമെന്ന ആവശ്യവുമായി എത്തിയ  ഇവരിൽ മൂന്നു പേർക്ക് ഇരുമുടിക്കെട്ടുമുണ്ട്.

കഴിഞ്ഞ ദിവസം ചാത്തന്നൂർ സ്വദേശിനിയും കേരള ദലിത് ഫെഡറേഷൻ നേതാവുമായ മഞ്ജു എന്ന യുവതി ശബരിമലയിൽ ദർശനം നടത്തിയിരുന്നു.  ഇവർ വേഷപ്രച്ഛന്നയായാണ് ദർശനം നടത്തിയതെന്ന ആരോപണങ്ങളും ഉയർന്നിരുന്നു. എന്നാൽ താൻ വേഷം മാറിയല്ല ദർശനം നടത്തിയതെന്നും ഭസ്മം തലയിൽ കൂടി ഇട്ടത് വിശ്വാസത്തിൻ്റെ ഭാഗമായാണെന്നും മഞ്ജു പറഞ്ഞിരുന്നു.