പ്രകൃതിക്ഷോഭമല്ലാതെ മറ്റൊരു കാരണത്താലും പരീക്ഷകൾ മാറ്റിവെക്കില്ല; ഹർത്താലുകൾക്കെതിരെ കർശന നിലപാടുമായി സർവ്വകലാശാലകൾ

single-img
11 January 2019

പ്രകൃതിക്ഷോഭമല്ലാതെ മറ്റൊരു കാരണത്താലും പരീക്ഷ മാറ്റിവെക്കില്ലെന്ന  നിലപാടുമായി സർവകലാശാലകൾ. ഹർത്താൽമൂലം പരീക്ഷകൾ താളംതെറ്റുന്നത് തടയാനാണ് സർവകലാശാലകൾ ശ്രമംതുടങ്ങിയിരിക്കുന്നത്. പരീക്ഷ മാറ്റിവെക്കുന്നത് അധ്യയനവർഷത്തെ മുഴുവൻ ബാധിക്കുന്നതാണ്  ഇത്തരമൊരു നീക്കത്തിന് സർവകലാശാലകളെ പ്രേരിപ്പിക്കുന്നത്.

സംസ്ഥാനത്തെ എല്ലാ സർവകലാശാലകളും യോജിച്ചാണ് ഈ തീരുമാനത്തിലേക്ക് നീങ്ങുന്നത്. ഓൺലൈൻ പരീക്ഷ ഉൾപ്പെടെ ഇതിന് സഹായകമാകുമെന്നാണ് കണക്കുകൂട്ടൽ. അധ്യയനദിനങ്ങൾ നഷ്ടപ്പെടുന്നത് പരീക്ഷയും ഫലപ്രഖ്യാപനവും നീളാനും കാരണമാകുന്നു.

വിദ്യാർഥികളുടെ തുടർപഠനത്തെയും ജോലിസാധ്യതയെയുംവരെ ഇത് ബാധിക്കുന്നു. യുപിഎസ്സി, ഗേറ്റ് പോലുള്ള പരീക്ഷകളിൽ പങ്കെടുക്കാനുള്ള അവസരവും ഇല്ലാതാക്കുന്നുവെന്നുള്ള പ്രശ്നവും  ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിക്കുന്നുണ്ട്.