ബുര്‍ജ് ഖലീഫയില്‍ രാഹുല്‍ ഗാന്ധിയുടെ ചിത്രം പ്രദര്‍ശിപ്പിച്ചോ?: ആ വീഡിയോ വ്യാജമോ

single-img
11 January 2019

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ യുഎഇ സന്ദര്‍ശനത്തിന് മുന്നോടിയായി പ്രചരിക്കുന്ന ഒരു വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളിലെ ഇപ്പോഴത്തെ സംസാരവിഷയം. ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ രാഹുലിന്റെ ചിത്രം പ്രദര്‍ശിപ്പിക്കുന്നൊരു വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. എന്നാല്‍ ഈ വീഡിയോ വ്യാജമാണെന്ന് തെളിഞ്ഞിരിക്കുകയാണിപ്പോള്‍.

ഈ വീഡിയോ ബിയുഗോ എന്ന വിഡിയോ എഡിറ്റിങ്ങ് ആപ്ലിക്കേഷന്‍ വഴി നിര്‍മിച്ചതാണ്. വീഡിയോയുടെ മുകളില്‍ ആപ്പിന്റെ ചിത്രം വ്യക്തമായിക്കാണാം. ബുര്‍ജ് ഖലീഫയുടെ ട്വിറ്റര്‍ അക്കൗണ്ടിലും ഇതിനെ കുറിച്ച് ട്വീറ്റ് ചെയ്തിട്ടില്ല. ബുര്‍ജ് ഖലീഫയില്‍ ഇതിനുമുമ്പ് മഹാത്മാഗാന്ധിയുട ചിത്രം മാത്രമാണ് പ്രദര്‍ശിപ്പിച്ചത്.

2018ല്‍ മോദിയുടെ യുഎഇ സന്ദര്‍ശനത്തിനിടെ ബുര്‍ജ് ഖലീഫയ്ക്ക് മേല്‍ മൂവര്‍ണ പതാക പ്രദര്‍ശിപ്പിച്ചിരുന്നു. അന്ന് ട്വിറ്റര്‍ അക്കൗണ്ടിലൂടെ ബുര്‍ജ് ഖലീഫ ഇത് വ്യക്തമാക്കുകയും ചെയ്തു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് രാഹുല്‍ഗാന്ധി യുഎഇയില്‍ എത്തിയത്. രാഹുലിന്റെ ആദ്യ യുഎഇ സന്ദര്‍ശനം കൂടയാണിത്.

https://www.facebook.com/rahulgandhiteam/videos/2224788591174282/