സഭാതർക്കം രൂക്ഷമായി നിൽക്കെ ഓർത്തഡോക്സ് സഭയുടെ വിരുന്നിൽ പങ്കെടുത്ത് മുഖ്യമന്ത്രിയും ഇടതു നേതാക്കളും

single-img
11 January 2019

സഭാ തർക്കങ്ങൾ രൂക്ഷമായി  നിലനിൽക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിക്കും ഇടതു നേതാക്കൾക്കും വിരുന്നൊരുക്കി ഓർത്തഡോക്സ് സഭ.  തിരുവനന്തപുരത്ത് ഒരുക്കിയ വിരുന്നിൽ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനും സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പങ്കെടുത്തു.

തിരുവനന്തപുരം ഭദ്രാസനാധിപനാണ് വിരുന്ന് സംഘടിപ്പിച്ചത്. മുഖ്യമന്ത്രിയും ഇടതുനേതാക്കളും വിരുന്നിൽ പങ്കെടുക്കുന്ന ചിത്രങ്ങൾ ന്യൂസ് 18 കേരളം ആണ് പുറത്തുവിട്ടത്.