ഉമ്മൻചാണ്ടിയുടെ വ്യാജ ലെറ്റർപാഡുണ്ടാക്കി പണം തട്ടിയ കേസിൽ വിധി ഇന്ന്

single-img
11 January 2019

സംസ്ഥാനത്തെ മുൻ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയുടെ വ്യാജ ലെറ്റർപാഡ് ഉണ്ടാക്കി പണം തട്ടിച്ച കേസിൽ കോടതി ഇന്ന് വിധി പറയും. സോളാർ കേസിൽ ജയിലിലുള്ള ബിജു രാധാകൃഷ്ണനാണ് കേസിലെ മുഖ്യപ്രതി.

ഉമ്മൻചാണ്ടിയുടെ വ്യാജ ലെറ്റർപാഡ് ഉപയോഗിച്ച് മണക്കാട് സ്വദേശി റസാഖ് അലിയിൽ നിന്ന് പലപ്പോഴായി 75 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. റസാഖ് അലിയുടെ പേരിലുള്ള സ്വിസ് സോളാർ എന്ന സ്ഥാപനത്തിന് കേന്ദ്ര സ്ഥാപനങ്ങളിൽ സോളാർ പാനലുകൾ സ്ഥാപിക്കാൻ കേന്ദ്ര അനുമതിക്കായി വ്യാജ ലെറ്റർപാഡ് നിർമിക്കുകയായിരുന്നു.

കൊച്ചി തമ്മനത്തെ കമ്പ്യൂട്ടർ സ്ഥാപനത്തിൽ നിന്നാണ് ബിജു രാധാകൃഷ്ണൻ വ്യാജ ലെറ്റർപാഡ് തയാറാക്കിയത്. തിരുവനന്തപുരം സിജെഎം കോടതി കേസിൽ നേരത്തെ വാദം പൂർത്തിയാക്കിയിരുന്നു.