മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ഓര്‍ഡിനന്‍സ് വീണ്ടുമിറക്കാൻ കേന്ദ്രസർക്കാർ

single-img
11 January 2019

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ഓര്‍ഡിനന്‍സ് വീണ്ടും ഇറക്കാൻ  നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. ലോക്‌സഭ പാസാക്കിയ ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാന്‍ പോലും കഴിയാതെ പോയ സാഹചര്യത്തിലാണ് ഓര്‍ഡിന്‍സ്  ഇറക്കുവാനുള്ള നടപടികൾ വേഗത്തിലാക്കുന്നത്.

കഴിഞ്ഞ ശീതകാല സമ്മേളത്തിലാണ് മുത്തലാഖ് ബില്‍ ലോക്‌സഭ പാസാക്കിയിരുന്നത്. 245 പേര്‍ ബില്ലിനെ പിന്തുണച്ചപ്പോള്‍ 11 പേര്‍ മാത്രമാണ് എതിര്‍ത്തത്. അണ്ണാഡിഎംകെ, തൃണമൂല്‍ , കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികള്‍ ബില്ലിന്‍മേലുള്ള വോട്ടെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു.

ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണം എന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. മുത്തലാഖ് ചൊല്ലുന്ന പുരുഷന് മൂന്ന് വര്‍ഷം വരെ തടവും പിഴയും ഉറപ്പാക്കുന്നതാണ് ലോക്‌സഭ പാസാക്കിയ ബില്‍.