ഭാര്യയും മക്കളുമുള്ള തന്ത്രി പൂജിച്ചിട്ട് അയ്യപ്പന് വല്ലതും സംഭവിച്ചോയെന്ന ചോദ്യവുമായി മന്ത്രി എംഎം മണി; സ്ത്രീകള്‍ ദര്‍ശനം നടത്തിയാല്‍ അയ്യപ്പൻ്റെ ബ്രഹ്മചര്യം തകരുമെന്നുള്ളത് തട്ടിപ്പ്

single-img
11 January 2019

സ്ത്രീകള്‍ ദര്‍ശനം നടത്തിയാല്‍ അയ്യപ്പന്റെ ബ്രഹ്മചര്യം തകരുമെന്നത് തട്ടിപ്പാണെന്നു മന്ത്രി എംഎം മണി.  ബ്രഹ്മചര്യം തകരും എന്ന് പറയുന്ന ശബരിമല തന്ത്രി ലൗകീക ജീവിതം നയിക്കുന്ന വ്യക്തിയാണെന്നും അദ്ദേഹം പറഞ്ഞു.  തന്ത്രിക്ക് ഭാര്യയും മക്കളുമുണ്ട്. എന്നിട്ടും അയ്യപ്പന് വല്ലതും സംഭവിച്ചോയെന്നും അദ്ദേഹം ചോദിച്ചു.

ശബരിമലയില്‍ അയ്യപ്പന്‍ മാത്രമല്ല മാളികപ്പുറവും ഉണ്ടെന്നും മന്ത്രി പറഞ്ഞു. ഭരണഘടനാ ബെഞ്ചിന്റെ വിധി നടപ്പിലാക്കുവാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. അതാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.

സുപ്രീംകോടതിയുടെ വിധി പാലിക്കാനുള്ള ബാധ്യത തന്ത്രിക്കുമുണ്ട്. ലിംഗ സമത്വത്തിന്റെ പേരില്‍ യുവതികള്‍ ദര്‍ശനം നടത്തണം എന്നാണ് സര്‍ക്കാരിന്റെ നയം. ഇതില്‍ കോടതി തീരുമാനം അനുസരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.