ഹർത്താലുകൾ എന്താണെന്നറിയാത്ത ഗൾഫ് രാജ്യങ്ങൾ കഴിഞ്ഞ വർഷം ജോലി ചെയ്തത് 365ൽ 278 ദിനങ്ങൾ; ഹർത്താലുകൾക്കാെപ്പം ജീവിക്കുന്ന കേരളം ജോലിചെയ്തത് വെറും 146 ദിനങ്ങൾ

single-img
11 January 2019

പ്രബുദ്ധരെന്ന് അഹങ്കരിക്കുന്ന ഈ കേരളത്തെ കഴിഞ്ഞവർഷം ഹർത്താലുകൾ എത്തരത്തിലാണ് ബാധിച്ചതെന്ന് വ്യക്തമാക്കി കണക്കുകൾ. ഹർത്താലുകൾ ഒരുതരത്തിലും ബാധിക്കാത്ത ഗൾഫ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ  കേരളത്തിലെ പ്രവർത്തന ശതമാനം വെറും 40 മാത്രമാണ്. ഇതേസമയം അവധി ദിനങ്ങൾ ഒഴിവാക്കിയാൽ ഗൾഫ് രാജ്യങ്ങളിലെ പ്രവർത്തനങ്ങൾ 76 ശതമാനവുമാണ്.

2018ൽ ആകെയുണ്ടായിരുന്ന പ്രവർത്തി ദിവസങ്ങൾ 365 ആണ്. ഇതിൽ ഞായറാഴ്ചകൾ ആകെ 52 ദിനങ്ങളാണുണ്ടായിരുന്നത്. പൊതു അവധി- ആഘോഷ അവധി ദിനങ്ങളായി 20ഉം നിപ- പ്രളയ അവധികളായി 20 ദിനങ്ങളുമാണ് കടന്നുപോയത്. എന്നാൽ ഇതിൽ നിന്നെല്ലാം വളരെയധികമാണ് കഴിഞ്ഞവർഷം ഹർത്താൽ ജനങ്ങൾ മൂലം കേരളത്തിൽ ഉണ്ടായ അവധികൾ.  ആകെ 97 ഹർത്താൽ ദിനങ്ങളാണ് കേരളത്തിൽ 2018ൽ ഉണ്ടായിരുന്നത്. എല്ലാം കഴിച്ചാൽ ആകെ 146 പ്രവർത്തനങ്ങളാണ് കേരളത്തിൽ ഉണ്ടായിട്ടുള്ളത്<

എന്നാൽ ഇതേസമയം ഗൾഫ് രാജ്യങ്ങളിൽ ആകെയുള്ള 365 ദിവസങ്ങളിൽ 52 വെള്ളിയാഴ്ച  അപകടം 9 പൊതു അവധി ദിവസങ്ങളിലാണ് ഉണ്ടായിട്ടുള്ളത്. 26 വാർഷിക ലീവുകളും കൂടി കണക്കാക്കിയാൽ ആകെ പ്രവർത്തകനും 278 ആണ്.  അതായത് 76 ശതമാനം.

കേരളത്തെ സംബന്ധിച്ച് ഗൾഫ് രാജ്യങ്ങളിലെ പ്രധാന പ്രത്യേകത എന്തെന്നാൽ ഹർത്താലുകൾ ഇല്ല എന്നുള്ളത് തന്നെ.  കേരളത്തിലെ പ്രവർത്തി ദിവസങ്ങളിൽ 97 ദിനങ്ങളാണ് ഹർത്താലുകൾ കവർന്നെടുത്തത്. ഗൾഫ് രാജ്യങ്ങളിൽ ഹർത്താലുകൾ ഇല്ലാത്തതുകൊണ്ടുതന്നെ അത്തരം പ്രശ്നങ്ങൾ ഉണ്ടായില്ല. ജിസിസി രാജ്യങ്ങളിലെ ചുവടുപിടിച്ച് വ്യാപാരികൾ ഹർത്താലുകൾ ബഹിഷ്കരിച്ചു തുടങ്ങിയതും കഴിഞ്ഞ വർഷം അവസാനമാണ്.

ഇപ്പോഴിതാ ഹർത്താൽ ദിനങ്ങളിൽ പരീക്ഷ നടത്തുവാൻ കേരളത്തിലെ എല്ലാ സർവകലാശാലകളും തീരുമാനമെടുത്തിരിക്കുന്നു.  ഒരു നാടിനെ എങ്ങനെ തകർക്കുന്നു എന്ന് സത്യം മനസ്സിലാക്കിയുള്ള പുതിയ നീക്കങ്ങളാണ് ഇപ്പോൾ കേരളത്തിലും നടക്കുന്നത്.