ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കണം: നിലപാടുമാറ്റി ശശി തരൂർ എംപി

single-img
10 January 2019

ശബരിമല യുവതി പ്രവേശന വിഷയത്തിൽ നിലപാട് മാറ്റി കോൺഗ്രസ് എംപി ശശിതരൂർ. സ്ത്രീകൾ ശബരിമലയിൽ പ്രവേശിക്കുന്നത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.  ഇപ്പോൾ പ്രവേശിച്ചത് കൂടാതെ ഇനിയും സ്ത്രീകൾ ശബരിമലയിൽ പ്രവേശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമലിലേയ് സമത്വവിഷയമല്ലെന്നും ആചാരത്തിന്‍റെയും പവിത്രതയുടെയും വിഷയമാണെന്നും ശശി തരൂര്‍ പറഞ്ഞിരുന്നു. സുപ്രീം കോടതി ശബരിമല വിഷയത്തെ ലിംഗ സമത്വ പ്രശ്നമായാണ് കണ്ടത്. എന്നാൽ അയ്യപ്പനെ തൊഴാൻ ആഗ്രഹിക്കുന്ന യുവതികള്‍ക്ക് വേറെ അയ്യപ്പക്ഷേത്രങ്ങളുണ്ടെന്നും തരൂര്‍ പറഞ്ഞിരുന്നു.

കന്യാകുമാരിയിൽ പുരുഷന്മാര്‍ക്ക് പ്രവേശനമില്ലാത്ത ഒരു ക്ഷേത്രമുണ്ടെന്നും അവിടെ കയറണമെന്ന് ആവശ്യപ്പെട്ട് ഇതുവരെ ആരും കോടതിയെ സമീപിച്ചിട്ടില്ലെന്നും തരൂര്‍ പറഞ്ഞിരുന്നു. ശബരിമലയുടെ പ്രത്യേകതയെ എല്ലാവരും മാനിക്കണമെന്നും തരൂര്‍ ചൂണ്ടിക്കാട്ടി