മോദി പ്രഭാവം മങ്ങുന്നു, രാഹുൽ പ്രഭാവം കുതിക്കുന്നു: ഗൂഗിളിൽ മോദിയെ പിന്തള്ളി രാഹുൽ ഒന്നാമത്

single-img
10 January 2019

ലോക്സഭ തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ മോദി പ്രഭാവത്തിന് മങ്ങലേറ്റ് രാഹുൽ ഗാന്ധി കുതിച്ചുകയറുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ വര്‍ഷം ഗൂഗിളില്‍ ജനം ഏറ്റവും കൂടുതല്‍ തിരഞ്ഞ ഇന്ത്യന്‍ രാഷ്ട്രീയ നേതാവ് രാഹുല്‍ ഗാന്ധിയാണെന്ന് കണക്കുകള്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്നിലാക്കിയാണ് രാഹുൽഗാന്ധി ഈ നേട്ടം സ്വന്തമാക്കിയത്.

2018 ജനുവരി ഒന്നിനും 2019 ജനുവരി 6നും ഇടയില്‍ ഗൂഗിള്‍ ന്യൂസിലെ അന്വേഷണം കണക്കാക്കി ‘ബിസിനസ്സ് സ്റ്റാന്‍ഡേര്‍ഡ് .കോം’ നടത്തിയ കണക്കെടുപ്പിലാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഒന്നാമതെത്തിയത്. ആഗോളതലത്തില്‍ രാഹുല്‍ ഗാന്ധി 100ല്‍ 44 പോയിന്റ് നേടിയപ്പോള്‍ മോദിക്ക് നേടാനായത് 35 മാത്രമാണ്. ഇന്ത്യയിലാകട്ടെ രാഹുലിന്റെ പോയിന്റ് 49ഉം മോഡിയുടെ പോയിന്റ് 38ഉം മാണ്.

2014ല്‍ അധികാരത്തിലെത്തുമ്പോള്‍ പട്ടികയില്‍ മോദി 37 പോയിൻ്റുമായി ഒന്നാം സ്ഥാനത്തായിരുന്നു. രാഹുല്‍ ഗാന്ധി വളരെ പിന്നിലും. അന്ന് രാഹുൽ ഗാന്ധിക്കെതിരെ ശക്തമായ ആക്രമണമാണ് ബിജെപി അനുകൂല സൈബർ സംഘടനകൾ നടത്തിയത് അന്ന് ബിജെപി അനുകൂല സംഘടനകളും ഫേസ്ബുക്ക് പേജുകളും പപ്പു എന്ന് വിളിച്ച് രാഹുല്‍ ഗാന്ധിയെ താഴ്ത്തിക്കെട്ടാന്‍ ശ്രമിച്ചിരുന്നു. എന്നാൽ ഇന്ന് അത്തരമൊരു ക്യാമ്പയിൻ കോൺഗ്രസിൻ്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.  അല്ലാതെതന്നെ മോദിയെ പിന്തള്ളി രാഹുൽഗാന്ധി ഒന്നാമതെത്തുകയായിരുന്നു

സമൂഹമാധ്യമങ്ങളിലെ കൃത്യമായ ഇടപെടലുകള്‍ നടത്താന്‍ രാഹുല്‍ ഗാന്ധിക്കുകുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. രാജസ്ഥാന്‍ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാന്‍ ഓണ്‍ലൈന്‍ സര്‍വേ നടത്തിയതിലടക്കമുള്ള കാര്യങ്ങള്‍ക്ക് മികച്ച പിന്തുണയും ലഭിച്ചിരിന്നു.

അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പിന് ശേഷം ജനങ്ങള്‍ക്കിടയില്‍ രാഹുല്‍ ഗാന്ധിയുടെ ജനപ്രീതി വര്‍ധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു.കണക്കുകള്‍ പ്രകാരം ഗുജറാത്തില്‍ മാത്രമാണ് ഇപ്പോഴും മോദിക്ക് പിന്തുണ കുറയാത്തത്.