റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ രജനീകാന്ത് ചിത്രം ‘പേട്ട’യുടെ എച്ച്ഡി പ്രിന്റ് ഇന്റര്‍നെറ്റില്‍

single-img
10 January 2019

നടന്‍ രജനീകാന്തിന്റെ പുതിയ ചിത്രമായ ‘പേട്ട’ ഇന്റര്‍നെറ്റില്‍. ഇന്നു റിലീസ് ചെയ്ത ചിത്രമാണ് മണിക്കൂറുകള്‍ക്കുള്ളില്‍ തമിഴ് റോക്കേഴ്‌സ് എന്ന വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ടത്. ചിത്രത്തിന്റെ എച്ച്ഡി പ്രിന്റാണു പ്രചരിക്കുന്നത്. സംഭവത്തെ കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. രജനീകാന്തിനു പുറമെ വിജയ് സേതുപതി, സിമ്രാന്‍, തൃഷ, നവാസുദ്ദീന്‍ സിദ്ദിഖി, ബോബി സിംഹ തുടങ്ങിയവരാണു ചിത്രത്തിലുള്ളത്. കാത്തിക് സുബ്ബരാജാണു സംവിധായകന്‍.