കല്യാണത്തിനിടെയുള്ള കോമാളിത്തരങ്ങൾ അതിര് കടക്കുന്നു; ഇത്തവണ വരൻ പ്രതികരിച്ചു, അതിരൂക്ഷമായിത്തന്നെ

single-img
10 January 2019

വിവാഹത്തിന് സദ്യ കഴിക്കുന്നതിനിടെ സുഹൃത്തുക്കളുടെ പരിഹാസം സഹിക്കവയ്യാതെ പ്രതികരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. കല്യാണം കഴിഞ്ഞ് വരനും വധുവും സദ്യ കഴിക്കാനിരിക്കുന്ന വേളയിൽ സുഹൃത്തുക്കളുടെ പരിഹാസം അതിരുവിട്ട അവസരത്തിലാണ്  വരൻ പ്രചരിക്കുന്നത്. പ്രസ്തുത വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞോടുകയാണ്.

വിവാഹശേഷം ഭക്ഷണം കഴിക്കാനിരിക്കുമ്പോഴാണ് സുഹൃത്തുക്കളുടെ ആഘോഷപരിപാടി. വരനും വധുവിനും ഒരു ഇലയിൽ ഭക്ഷണം വിളമ്പിയാണ് ഇവർ ആദ്യം ഇവരെ കഴിക്കാനിരുത്തിയത്. വരൻ ആദ്യമെല്ലാം ഇത് ചിരിച്ചാസ്വദിക്കുകയായിരുന്നു ഇലയിൽ വിളമ്പിയ ചോറെല്ലാം വധു തന്റെ വശത്തേക്ക് മാറ്റിയിടുന്നതും വിഡിയോയിൽ കാണാം. ഇതോടെ സുഹൃത്തുക്കൾ വരനെ പരിഹസിക്കാൻ തുടങ്ങി. ഇതോടെ നിയന്ത്രണം വിട്ട വരൻ ആ മേശ ഉൾപ്പെടെ വലിച്ചെറിഞ്ഞ് ഇറങ്ങി പോകുന്ന രംഗമാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്.


വിവാഹം ആഘോഷമാക്കാനൊരുങ്ങുന്ന സുഹൃത്തുക്കളുടെ ചില അതിരുവിട്ട പരിഹാസങ്ങളും ആഘോഷങ്ങളും പലപ്പോഴും ഇത്തരത്തിൽ ചർച്ചയാകാറുണ്ട്. അടുത്തിടെ ശവപ്പെട്ടിയിൽ കിടത്തി കല്ല്യാണത്തിന് വരനെ കൊണ്ടുവരുന്ന സുഹൃത്തുക്കളുടെ വിഡിയോ വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു.

ഇത്തരം കോമാളിത്തരങ്ങൾ പലപ്പോഴും വരന്റെയും വധുവിന്റെയും വീട്ടുകാർക്കുണ്ടാക്കുന്ന മാനസികബുദ്ധിമുട്ടുകൾ പലരും ചിന്തിക്കാറില്ലെന്ന വിമർശനങ്ങളും ആ അവസരത്തിൽ ഉയർന്നിരുന്നു. അതിന് ശരിവയ്ക്കുന്ന രംഗങ്ങളാണ് പുതിയ വീഡിയോയിൽ കാണാനാകുന്നത്.  കൂട്ടുകാരുടെ പരിഹാസം അതിരുവിടുമ്പോൾ ഗത്യന്തരമില്ലാതെ വരൻ പ്രതികരിക്കുകയാണ് ഇവിടെ ചെയ്യുന്നത്.

ഈ വിഡിയോ സമൂഹമാധ്യമങ്ങൾ പങ്കുവച്ചതോടെ വിവാഹത്തിനിടെ സുഹൃത്തുക്കളുടെ ഇത്തരം രീതികൾക്കെതിരെ വൻ വിമർശനമാണ് ഉയരുന്നത്.