ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ മെയ്ക്കിങ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
10 January 2019
പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന പുതിയ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ മെയ്ക്കിങ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. പ്രണവിന്റെ ആക്ഷന്‍ രംഗങ്ങളും സെറ്റില്‍ അതിഥികളായെത്തിയ ദിലീപിന്റെയും അസിഫ് അലിയുടെയും രംഗങ്ങളുമാണ് മെയ്ക്കിങ് വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പ്രണവിന്റെ അമ്മ സുചിത്രയും സംവിധായകന് അരുണ്‍ ഗോപിയും നിര്‍മാതാവ് ടോമിച്ചന് മുളകുപാടവും വിഡിയോയിലുണ്ട്. ജനുവരി 25–ന് റിലീസ് ചെയ്യുന്ന ചിത്രത്തില്‍ പ്രണവിന് പുതുമുഖ നായികയാണ്. അഭിനന്ദന് രാമാനുജമാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപി ഒരുക്കുന്ന ചിത്രം പ്രണവിന്റെ രണ്ടാമത്തെ സിനിമയാണ്.