‘നായ ഹറാമാണ്, ഏഴുവട്ടം കുളിക്കണം’; വളര്‍ത്തുനായയ്ക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്ത ദുല്‍ഖറിനെതിരെ വിമര്‍ശനം
വളര്‍ത്തുനായയ്ക്കൊപ്പമുള്ള ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ ആരാധകരുമായി പങ്കുവച്ച നടന് ദുല്‍ഖര്‍ സല്മാന് രൂക്ഷവിമര്‍ശനം.’ഹണി’ എന്ന് പേരുള്ള ബോക്സര്‍ ഇനത്തില്‍പ്പെട്ട തന്റെ പ്രിയപ്പെട്ട നായക്കൊപ്പമുള്ള ചിത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ ദുല്‍ഖര്‍ പോസ്റ്റ് ചെയ്തത്.
ചിത്രത്തിന് താഴെ നിരവധിയാളുകളാണ് ദുല്‍ഖറിനെ വിമര്‍ശിച്ച് കമന്റുകളിട്ടിരിക്കുന്നത്. ഇതാദ്യമായല്ല താരം നായയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നത്. ”അറിയാവുന്നവര്‍ക്ക് മനസ്സിലാകും, ഇതെത്ര വലിയ സംഭവമാണൈന്ന്. കുട്ടിയായിരുന്ന കാലത്ത് നായകളെ കാണുമ്പോള്‍ പേടിയായിരുന്നു.
പക്ഷേ, ഹണി, ഇവളാണ് എന്നെ മാറ്റിയത്. എത്ര ഹാപ്പിയായ മനോഹരിയായ കൂട്ടുകാരി ദുല്‍ഖര്‍ കുറിച്ചു. നായ ഹറാം ആണെന്നും ഒരു മുസ്ലിം ഒരിക്കലും നായയെ തൊടരുതെന്നുമാണ് കമന്റുകളില്‍ ഭൂരിഭാഗവും. അതിനെ തൊട്ടാല്‍ 7 വെള്ളത്തില്‍ കുളിക്കണമെന്നാണ് ഭൂരിഭാഗം പേരും ഉന്നയിക്കുന്നത്.
നായ നജസ് ആണ്. ഇസ്ലാം ആയി ജീവിക്കുമ്പോള്‍ അതിന്റെ നിയമങ്ങള്‍ അനുസരിച്ചില്ലെങ്കിലും വിമര്‍ശിക്കരുതെന്നും കമന്റുകളും കാണാം. അതേസമയം ഇത്തരം കമന്റുകള്‍ക്കെതിരെയും ദുല്‍ഖറിനെ അനുകൂലിച്ചും ചിലരെത്തിയിട്ടുണ്ട്.