കന്യാസ്ത്രീ ചുരിദാർ ധരിച്ചത് സഭാ ചട്ടത്തിനു വിരുദ്ധം: സിസ്റ്റർ ലൂസിക്കെതിരെ ദീപിക പത്രത്തിൽ ലേഖനം

single-img
10 January 2019

സിസ്റ്റർ ലൂസി കളപ്പുരക്കെതിരെ കത്തോലിക്കാസഭയുടെ ഉടമസ്ഥതയിലുള്ള ദീപിക ദിനപത്രത്തിൽ ലേഖനം. സിസ്റ്റർ ലൂസി പൊതുസമൂഹത്തിനുമുന്നിൽ സഭയെ അപമാനിച്ചുവെന്നു ലേഖനം പറയുന്നു. സിസ്റ്റർ ചുരിദാർ ധരിച്ചത് സഭ ചട്ടവിരുദ്ധമാണെന്നും ലേഖനത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാൽ സിസ്റ്ററുടെ പേര് വെളിപ്പെടുത്താതെയാണ് വിമർശനം ഉന്നയിച്ചിരിക്കുന്നത്.

ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരായ സമരത്തില്‍ പങ്കെടുത്തതിന് സിസ്റ്റര്‍ ലൂസിക്കെതിരെ നടപടിയുടെ ഭാഗമായി മദര്‍ സുപ്പീരിയര്‍ ജനറല്‍ നോട്ടീസ് നല്‍കിയതിനു പിന്നാലെയാണ്   ദീപിക അവരെ വിമർശിച്ച് രംഗത്തെത്തിയത്. മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയതിനും ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തതിനും വിശദീകണം നല്‍കണമെന്ന് നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നു.