എല്ലാവിഭാഗങ്ങൾക്കും സംവരണം ഏർപ്പെടുത്തുന്നത് സംവരണം ഇല്ലാതാക്കുന്നതിന് തുല്യമാണെന്ന് അമർത്യാസെൻ

single-img
10 January 2019

രാജ്യത്തെ എല്ലാ വിഭാഗങ്ങള്‍ക്കും സംവരണം ഏര്‍പ്പെടുത്തിയാല്‍ അത് സംവരണം ഇല്ലാതാക്കലാണെന്നു സാമ്പത്തിക ശാസ്ത്രജ്ഞനും നൊാബേല്‍ ജേതാവുമായ അമര്‍ത്യാ സെന്‍. മുന്നോക്ക സാമ്പത്തിക സംവരണം കുഴഞ്ഞുമറിഞ്ഞ ആശയമാണെന്നും അദ്ദേഹം പറഞ്ഞു.

തീരുമാനത്തിന്റെ സാമ്പത്തികവും രാഷ്ട്രീയവുമായ ആഘാതം വളരെ ഗൗരവമേറിയതാണ്. സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ളവര്‍ക്ക് സംവരണമേര്‍പ്പെടുത്തുന്നത് വ്യത്യസ്ത പ്രശ്‌നമാണ്.

സംവരണം  എല്ലാവര്‍ക്കും നല്‍കിയാല്‍ പിന്നെ സംവരണം ഇല്ലാതാകും. . യഥാര്‍ത്ഥത്തില്‍ ഇത് കുഴഞ്ഞുമറിഞ്ഞൊരു ചിന്തയാണ്. ഇതിന്റെ ആഘാതങ്ങള്‍ ഗൗരവമേറിയതാകും’ അദ്ദേഹം വ്യക്തമാക്കി.

യു.പി.എ സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയ സാമ്പത്തിക വളര്‍ച്ച തുടര്‍ന്ന് കൊണ്ടു പോകുവാന്‍ മോദിക്ക് കഴിഞ്ഞിരുന്നു. എന്നാൽ അത് തൊഴിലസരങ്ങളായും, ദാരിദ്ര്യനിര്‍മ്മാര്‍ജനമായും മാറ്റാന്‍ കഴിഞ്ഞില്ല എന്നും അമര്‍ത്യസെന്‍ ചൂണ്ടിക്കാട്ടി.