നിങ്ങൾ തോറ്റിട്ടില്ല, യഥാർത്ഥത്തിൽ ജയിച്ചത് നിങ്ങൾ മാത്രമാണ്: മു​ന്നോ​ക്ക സംവരണ ബില്ലിനെ ലോക്സഭയിൽ എതിർത്ത മുസ്ലിം ലീഗിന് അഭിനന്ദനപ്രവാഹം

single-img
9 January 2019

തോൽവിയിലും തലയുയർത്തി മുസ്ലിംലീഗ്  നേതൃത്വം. മു​ന്നോ​ക്ക വി​ഭാ​ഗ​ങ്ങ​ളി​ലെ പി​ന്നോ​ക്ക​ക്കാ​ര്‍​ക്ക് തൊ​ഴി​ല്‍, വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ളി​ല്‍ 10 ശ​ത​മാ​നം സം​വ​ര​ണം ഏ​ര്‍​പ്പെ​ടു​ത്താ​നു​ള്ള കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന സാമ്പത്തിക സംവരണ ബില്ലിനു  അനുകൂലമായി 323 പേര്‍ വോട്ട് ചെയ്തപ്പോള്‍ മൂന്നു പേർ മാത്രമാണ് ബില്ലിനെ എതിർത്തത്. അതിൽ രണ്ടുപേർ മുസ്‌ലിംലീഗിൻ്റെ എംപിമാരായ പി കെ കുഞ്ഞാലിക്കുട്ടിയും ഇടി മുഹമ്മദ് ബഷീറുമാണ്. മുസ്ലിംലീഗ് ജനപ്രതിനിധികൾക്കൊപ്പം മജിലിസ് നേതാവായ അസദുദ്ദീന്‍ ഉവൈസിയും  ബില്ലിനെ എതിർത്തിരുന്നു.

എന്നാൽ സഭയില്‍ കോൺഗ്രസ്സും സിപിഎമ്മും ബില്ലിനെ  അനുകൂലിക്കുകയാണുണ്ടായത്. മറ്റൊരു പ്രതിപക്ഷ പാര്‍ട്ടിയായ അണ്ണാ ഡിഎംകെയും ഡെപ്യൂട്ടി സ്പീക്കര്‍ മുനിസ്വാമി തമ്പിദുരൈയും വോട്ടെടുപ്പിൽ നിന്ന് വിട്ട് നിന്ന് സഭയിൽ നിന്ന് ഇറങ്ങി  പോകുകയും ചെയ്തു.

മൃഗീയ ഭൂരിപക്ഷം ബില്ലിനെ അനുകൂലിച്ചിട്ടും  അവർക്കെതിരെ നിന്ന് ബില്ലിനെ എതിർത്ത് മുസ്ലിംലീഗിന് സോഷ്യൽമീഡിയയിൽ അഭിനന്ദനങ്ങളുമായി  വിവിധ രാഷ്ട്രീയ പ്രവർത്തകർ രംഗത്തെത്തിയിരുന്നു. മുന്നോക്ക സംവരണം മുതൽ എതിർത്ത പലരും മുസ്ലിംലീഗിൻ്റെ പ്രവർത്തിയെ അഭിനന്ദിക്കുകയാണ് ചെയ്തിരിക്കുന്നത്.

കേ​ന്ദ്ര മ​ന്ത്രി​സ​ഭയുടെ അം​ഗീ​കാ​രം ന​ല്‍​കി​യ​തി​ന് തൊ​ട്ടു പി​ന്നാ​ലെ​യാ​ണ് ബി​ല്‍ ലോ​ക്സ​ഭ​യി​ല്‍ എ​ത്തി​യ​ത്. സാസാമൂഹ്യ​നീ​തി മ​ന്ത്രി ത​വ​ര്‍​ച​ന്ദ് ഗെ​ലോ​ട്ടാ​ണ് ബി​ല്‍ അ​വ​ത​രി​പ്പി​ച്ച​ത്. ഇന്ത്യന്‍ ഭ​ര​ണ​ഘ​ട​ന​യു​ടെ 15, 16 അ​നുഛേ​ദ​ത്തി​ല്‍ മാ​റ്റം വ​രു​ത്തി മു​ന്നോ​ക്കാ​ര്‍​ക്ക് സം​വ​ര​ണം ഏ​ര്‍​പ്പെ​ടു​ത്താ​നാ​ണ് നീ​ക്കം  നടക്കുന്നത്.

സമൂഹത്തില്‍ സാമ്പത്തിക​മാ​യി പി​ന്നോ​ക്കം നി​ല്‍​ക്കു​ന്ന വി​ഭാ​ഗം എ​ന്ന നി​യ​മ വ്യ​വ​സ്ഥ സ​ര്‍​ക്കാ​രി​ന് കു​ടും​ബ​ത്തി​ന്‍റെ വ​രു​മാ​ന​വും മ​റ്റു സാമ്പത്തിക നേ​ട്ട​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ല്‍ സ​മ​യ​സ​മ​യ​ങ്ങ​ളി​ല്‍ പു​ന​ര്‍ നി​ര്‍​വ​ചി​ക്കാ​ന്‍ ആ​കു​മെ​ന്നും ബി​ല്ലി​ല്‍ വ്യ​വ​സ്ഥ ചെ​യ്യു​ന്നു.പൌരന്മാരുടെ സാമ്പത്തിക നീ​തി ഉ​റ​പ്പാ​ക്കു​ക​യാ​ണ് സാമ്പത്തിക സം​വ​ര​ണ​ത്തി​ന്റെ ല​ക്ഷ്യ​മെ​ന്ന് ധ​ന​മ​ന്ത്രി അ​രു​ണ്‍ ജ​യ്റ്റ്ലി ലോ​ക്സ​ഭ​യി​ല്‍ പ​റ​ഞ്ഞു.  പ്രസ്തുത ബിൽ ഇന്ന് രാജ്യസഭ പരിഗണിക്കുവാനിരിക്കുകയാണ്.