വീണ്ടും വീണ്ടും ബിക്കിനി ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് റായി ലക്ഷ്മി: അമ്പരന്ന് ആരാധകർ

single-img
9 January 2019

സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് റായ് ലക്ഷ്മി. താരം ഇടയ്‌ക്കിടെ നിരവധി ഫോട്ടോകളും പങ്കിടാറുണ്ട്. അത്തരത്തിൽ ചില ഫോട്ടോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

2018 സ്റ്റൈലായി അവസാനിപ്പിക്കുന്നു എല്ലാവർക്കും പുതുവത്സരാശംസകൾ എന്നു പറഞ്ഞ് നീല ബിക്കിനി അണിഞ്ഞു നിൽക്കുന്ന ചിത്രമാണ് റായ് ലക്ഷ്മി പുതുവർഷത്തിൽ ആദ്യം പങ്കു വച്ചത്. ഇതിനു പിന്നാലെ കറുത്ത ബിക്കിനി അണിഞ്ഞ് മറ്റൊരു ചിത്രവും എത്തി. വീണ്ടും വീണ്ടും ബിക്കിനി ചിത്രങ്ങൾ എത്തിയതോടെയാണ് താരത്തിന് എന്തു പറ്റിയെന്ന ചോദ്യവുമായി ആരാധകർ എത്തുന്നത്.

താരം പങ്കു വയ്ക്കുന്ന ചിത്രങ്ങളുടെ താഴെ ആരാധകർ ഇൗ ചോദ്യം ചോദിക്കുന്നുണ്ട്. എന്നാൽ അതിനൊന്നും റായ് ലക്ഷ്മി മറുപടി നൽകുന്നില്ല. മറിച്ച് സത്രീശാക്തീകരണത്തെക്കുറിച്ചുള്ള ചില വാചകങ്ങളൊക്കെ വെച്ച് വീണ്ടും വീണ്ടും ബിക്കിനി ചിത്രങ്ങൾ പോസ്റ്റ് ചെയ്യുകയാണ് താരം.