ചരിത്ര വിജയത്തിന് പിന്നാലെ ഇന്ത്യന്‍ ടീമിന് കോടിക്കണക്കിന് രൂപ സമ്മാനം

single-img
9 January 2019

ഓസ്‌ട്രേലിയന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര വിജയിക്കുന്ന ആദ്യ ഏഷ്യന്‍ ടീമെന്ന റെക്കോഡ് ഇന്ത്യ നേടിയതിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ക്യാഷ് അവാര്‍ഡ് പ്രഖ്യാപിച്ച് ബി.സി.സി.ഐ. പ്ലെയിങ് ഇലവനിലുണ്ടായിരുന്ന ഓരോ താരത്തിനും ഓരോ മത്സരത്തിനും 15 ലക്ഷം രൂപ വീതം ലഭിക്കും.  അങ്ങെനെയെങ്കില്‍ നാല് മത്സരത്തിനും കൂടി 60 ലക്ഷം രൂപ വീതമാണ് ഓരോ താരത്തിന്റേയും അക്കൗണ്ടിലെത്തുക. 

റിസേര്‍വ് താരങ്ങള്‍ ഓരോ മത്സരത്തിനും 7.5 ലക്ഷം രൂപ വീതം ലഭിക്കും. നാല് മത്സരങ്ങള്‍ക്കു കൂടി 30 ലക്ഷം രൂപ വീതം. കോച്ചിങ് സ്റ്റാഫിന് ഓരോ മത്സരത്തിനും ബോണസായി 25 ലക്ഷം രൂപ ലഭിക്കും. അങ്ങനെയെങ്കില്‍ നാല് മത്സരത്തിനും കൂടി ആകെ ഒരു കോടി രൂപയാകും കോച്ചിങ് സ്റ്റാഫിന് വിതരണം ചെയ്യുക. സപ്പോര്‍ട്ട് സ്റ്റാഫിന് ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ ബോണസ് ലഭിക്കും.