നിരവധി സ്ത്രീകളുമായി തനിക്ക് ലൈംഗിക ബന്ധമുണ്ട്: തുറന്നു പറഞ്ഞ് പാണ്ഡ്യ: വിവാദം

single-img
9 January 2019

ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറിന്റെ ചാറ്റ് ഷോ ‘കോഫി വിത് കരണ്‍’ പ്രശസ്തമാണ്. ഈ പരിപാടിക്കിടെ താരങ്ങള്‍ പലപ്പോഴും സ്വകാര്യ ജീവിതത്തെ കുറിച്ച് തുറന്ന് സംസാരിക്കാറുണ്ട്. ഈ അടുത്ത് നടന്ന എപ്പിസോഡില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹാര്‍ദിക് പാണ്ഡ്യയും കെ.എല്‍ രാഹുലുമായിരുന്നു അതിഥികള്‍. കരണ്‍ ജോഹറിന്റെ ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറാതെ ഇരുവരും തങ്ങളുടെ ലൈംഗിക ജീവിതത്തെ കുറിച്ചുവരെ തുറന്നു സംസാരിച്ചു.


നിരവധി സ്ത്രീകളുമായി തനിക്ക് ലൈംഗിക ബന്ധമുണ്ടെന്ന് ഷോയിൽ ഹാർദിക് തുറന്നു സമ്മതിച്ചു. തന്റെ ലൈംഗിക ജീവിതത്തെ കുറിച്ചും അച്ഛനും അമ്മയും തന്നോടു ചോദിക്കാറില്ലെന്നും അങ്ങനെയുളള കാര്യങ്ങളിൽ യാതൊരു തരത്തിലുളള ഇടപെടലുകളും നടത്താറില്ലെന്നും ഹാർദിക് പറഞ്ഞു.


ഞാൻ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ദിവസങ്ങളിൽ ഞാൻ തന്നെ മാതാപിതാക്കളോട് പറയും– ഞാൻ അത് ചെയ്തിട്ടാണ് വരുന്നതെന്ന്. മാതാപിതാക്കൾ ആവശ്യപ്പെടാതെ തന്നെ ഞാൻ ഇത് പറയാറുണ്ട്. അവരത് ചോദിച്ചിട്ടല്ല ഞാനതു പറയുന്നത്. ഹാർദിക്കിന്റെ മറുപടി കേട്ട് അവതാരകനായ കരൺ ജോഹർ അക്ഷരാർത്ഥത്തിൽ അന്തം വിടുകയും ചെയ്തു.


ലൈംഗിക ജീവിതത്തെ കുറിച്ച് കെഎൽ രാഹുലിന്റെ ഭാഗത്തു നിന്നും തുറന്നു പറച്ചിലുകൾ ഉണ്ടായി. തനിക്ക് 18 വയസ്സുള്ളപ്പോള്‍ റൂമില്‍ നിന്ന് അമ്മ കോണ്ടം കണ്ടെത്തിയ രസകരമായ സംഭവം രാഹുല്‍ ഓര്‍ത്തെടുത്തു. റൂമില്‍ എന്തോ വൃത്തിയാക്കാനായി വന്നതായിരുന്നു അമ്മ. അതിനിടയിലാണ് കോണ്ടം കണ്ടത്. ഇത് വലിയ പ്രശ്‌നമായി. അമ്മ ഒച്ചയെടുത്തു. അച്ഛനോട് ഇക്കാര്യം പറഞ്ഞ് എന്നെ ചീത്ത കേള്‍പ്പിച്ചു. 


എന്നാല്‍ രാത്രി അമ്മ ഉറങ്ങാന്‍ പോയ സമയത്ത് അച്ഛന്‍ എന്റെ അടുത്തു വന്നു പറഞ്ഞു.’നീ ഇത് ഉപയോഗിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. അതുകൊണ്ടുതന്നെ നീ എപ്പോഴും സുരക്ഷിതനായിരിക്കും. പക്ഷേ ഇതുപയോഗിക്കുന്നതിനുള്ള സമയമല്ല ഇപ്പോള്‍. നീ ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം.’ 


എന്നാൽ കെഎൽ രാഹുലിനെയും ഹാർദിക്കിനെയും പിന്തുണച്ചും നിരവധി പേർ രംഗത്തെത്തി. അതെല്ലാം പാണ്ഡ്യയുടെയും രാഹുലിന്റെയും സ്വകാര്യതകളാണെന്നും ക്രിക്കറ്റ് താരങ്ങൾ എന്ന രീതിയിൽ മാത്രം ഇവരെ വിലയിരുത്തിയാൽ മതിയെന്നും ഒരു വിഭാഗം വാദിക്കുന്നു.