‘ഇതാണ് നുമ്മ പറഞ്ഞ നടന്‍’! ഗൗതം മേനോനെ പരിചയപ്പെടുത്തുന്ന ദുൽഖറിന്റെ വീഡിയോ വൈറൽ

single-img
9 January 2019


ദുൽഖർ സൽമാൻ നായകനായ തമിഴ് ചിത്രമായ കണ്ണും കണ്ണും കൊള്ളയ് അടിത്താൽ റിലീസിനിനു ഒരുങ്ങുകയാണ്.ചിത്രം സംവിധാനം ചെയ്യുന്നത് ദേസിംഗ് പെരിയസാമിയാണ്. റിതു വര്‍മ്മ നായികയാവുന്ന ചിത്രത്തില്‍ വിജയ് ടിവി അവതാരകന്‍ രക്ഷനും ഒരു പ്രധാന വേഷത്തില്‍ എത്തുന്നു. എന്നാല്‍ ചിത്രത്തിലെ മറ്റൊരു കൗതുകകരമായ താരനിര്‍ണയം ഒരു വീഡിയോയിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് ദുല്‍ഖര്‍. 

 ഗൗതം വസുദേവ് മേനോനാണ് ചിത്രത്തിലെ ആ  സര്‍പ്രൈസ് കാസ്റ്റ്. ഗൗതം മേനോന്റേതാണ് ചിത്രത്തിലെ ഏറ്റവും പ്രാധാന്യമുള്ള കഥാപാത്രമെന്നാണ് ദുല്‍ഖര്‍ പറയുന്നത്. വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. അടുത്ത മാസം പതിനാലിന് റിലീസ് ചെയ്യാൻ പാകത്തിനാണ് ചിത്രത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നത്. 

Posted by Kannum Kannum Kollaiyadithaal on Tuesday, January 8, 2019