‘തെമ്മാടി വിജയനും 20 കള്ളന്മാരും ചേര്‍ന്ന് കേരളം കലാപക്കളമാക്കി’; വി​ര​ട്ടാ​ന്‍ വ​രു​ന്ന​വ​രെ വ​ര​ട്ടി​യ പാരമ്പ​ര്യ​മാ​ണ് ബി​ജെ​പി​യു​ടേ​തെ​ന്ന് ഗോ​പാ​ല​കൃ​ഷ്ണ​ന്‍

single-img
9 January 2019

വി​ര​ട്ടാ​ന്‍ നോ​ക്ക​ണ്ട എ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന​യ്ക്ക് മ​റു​പ​ടി​യു​മാ​യി ബി​ജെ​പി സം​സ്ഥാ​ന വ​ക്താ​വ് ബി. ​ഗോ​പാ​ല​കൃ​ഷ്‍​ണ​ന്‍. കാ​ക്കി​യും കു​റ​ച്ചു ലാ​ത്തി​യും കാ​ണി​ച്ച്‌ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വി​ര​ട്ടി​യാ​ല്‍ വി​ര​ളു​ന്ന​വ​ര​ല്ല ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രെ​ന്നും ഞ​ങ്ങ​ള്‍​ക്ക് വി​ര​ട്ടാ​ന്‍ വ​രു​ന്ന​വ​രെ വ​ര​ട്ടി​യ പാ​ര​മ്ബ​ര്യ​മാ​ണ് ഉ​ള്ള​തെ​ന്നും ഗോ​പാ​ല​കൃ​ഷ്‌​ണ​ന്‍ പ​റ​ഞ്ഞു.

തെമ്മാടി വിജയനും 20 കള്ളന്മാരും ചേര്‍ന്നാണ് കേരളം കലാപക്കളമാക്കുന്നതെന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു. മു​ഖ്യ​മ​ന്ത്രി​ക്ക് സ​മ​നി​ല തെ​റ്റി​യോ അ​തോ ചി​ത്ത​ഭ്ര​മം പി​ടി​ച്ചോ എ​ന്ന​റി​യി​ല്ല. മു​ഖ്യ​മ​ന്ത്രി നാ​ട്ടി​ലെ ജ​ന​ങ്ങ​ളെ ഇ​പ്പോ​ള്‍ ത​മ്മി​ല​ടി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും ഗോ​പാ​ല​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു. നേരിട്ട് ഏറ്റുമുട്ടാന്‍ സാധിക്കാത്ത സിപിഎം ഇപ്പോള്‍ ശിഖണ്ഡികളെ മുന്‍ നിര്‍ത്തിയാണ് പോരാടുന്നതെന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.

സിപിഎമ്മിന്റെ ശിഖണ്ഡികളായി എസ്ഡിപിഐയ്ക്കാര്‍ വരുന്നുണ്ടെന്നും ബി ഗോപാലകൃഷ്ണന്‍ ആരോപിച്ചു. ഒരു പേരാമ്പ്ര സൃഷ്ടിക്കാനാണ് പിണറായി വിജയന്‍ ശ്രമിക്കുന്നതെന്ന് കേരളത്തിലെ മുസ്ലിമുകള്‍ ഓര്‍ക്കണമെന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.