വായനശാല ഉദ്ഘാടനത്തിന് എത്തിയത് വാളുമായി; നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആർഎസ്എസ് പ്രവർത്തകനെ നാട്ടുകാർ പിടികൂടി

single-img
8 January 2019

വായനശാല ഉദ്ഘാടന പരിപാടിയിൽ വാളുമായി എത്തി ഭീകരാന്തരീക്ഷം സൃഷ്ട്ടിക്കാൻ ശ്രമിച്ച ആർഎസ്എസ് പ്രവർത്തകനെ നാട്ടുകാർ ചേർന്നു പിടികൂടി. കരുവ ദൃശ്യയുടെ വായനശാല പരിപാടിക്കിടെ കൊടുവാളുമായി എത്തിയ  പ്രവർത്തകനാണ് നാട്ടുകാരുടെ പിടിയിലായത്. ചേര്‍ത്തല കാടുവെട്ടിപ്പറമ്പില്‍ മണ്ണെണ്ണ മനോജ് എന്നറിയിപ്പെടുന്ന മനോജ്(41)നെയാണ് നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.  ഉദ്ഘാടന പരിപാടിക്കിടയിലേക്ക് എത്തിയ ഇയാള്‍ യോഗത്തിനിടയിൽ കൊടുവാള്‍ എടുത്ത് വീശുകയായിരുന്നു.  യാതൊരു പ്രകോപനവുമില്ലാതെയാണ് ഇയാൾ ആക്രമണത്തിന് മുതിർന്നതെന്നു പൊലീസ് പറയുന്നു.

ആക്രമണത്തില്‍ വായനശാല ജീവനക്കാരനായ പ്രതീഷീന്റെ കൈകാലുകള്‍ക്ക് പരിക്കേറ്റിരുന്നു.  തുടർന്ന് നാട്ടുകാര്‍ ചേര്‍ന്ന് മനോജിനെ കീഴ്‌പ്പെടുത്തുകയായിരുന്നു. വാള്‍ പിടിച്ചുവാങ്ങി  പ്രതിയെ നാട്ടുകാർ പൊലീസിൽ ഏൽപ്പിച്ചു.