കെ. സുരേന്ദ്രൻ വടികൊടുത്ത്‌ അടി വാങ്ങി

single-img
8 January 2019

കേരളാ സര്‍ക്കാറിനെതിരെ സോഷ്യല്‍ മീഡിയയെ ഉപയോഗിക്കാനുള്ള സുരേന്ദ്രന്റെ നീക്കം പൊളിഞ്ഞു. ‘സേവ് കേരള ഫ്രം കമ്യൂണിസ്റ്റ്’ എന്ന ഹാഷ് ടാഗോടെ കെ. സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, ഏതാനും ആളുകള്‍ മാത്രം സുരേന്ദ്രന്റെ ഹാഷ് ടാഗ് ഏറ്റുപിടിച്ചപ്പോള്‍ സേവ് കേരള ഫ്രം ചാണകസംഘി എന്നും സേവ് കേരളാ ഫ്രം ആര്‍എസ്എസ് എന്നുമുള്ള കമന്റുകള്‍ നിറയുകയാണ്. 

കൂടാതെ സുരേന്ദ്രന്റെ പോസ്റ്റിന് ലൈക്കിനെക്കാള്‍ ഇരട്ടി കോമാളി ഇമോജിയാണ്. ലേറ്റസ്റ്റ് വിവരം അനുസരിച്ച് പോസ്റ്റിന് 19 കെ ലെെക്കും 55 കെ കമന്റും ആണ് കിട്ടിയിരിക്കുന്നത്. കേരളത്തിൽ ഒരു പോസ്റ്റിന് ഇത്രയധികം കമന്റുകൾ കിട്ടുന്ന ഫേസ്ബുക്ക് പേജ് സുരേന്ദ്രന്റെ ആയിരിക്കുകയാണ് ഇതോടെ.

നേരത്തെയും കെ സുരേന്ദ്രന്‍ സോഷ്യല്‍ മീഡിയയുടെ പരിഹാസത്തിന് പാത്രമായിട്ടുണ്ട്. എന്നാല്‍ കമന്റിടുന്നവരെ ബ്ലോക് ചെയ്യാനോ കമന്റുകള്‍ കളയാനോ സുരേന്ദ്രന്‍ മുതിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.