ഇത് മരിച്ചവരുടെ നഗരം: ഇവിടെ എത്തിയാൽ മരണം ഉറപ്പ്

single-img
8 January 2019


റഷ്യയിലെ വടക്കൻ ഓസ്സെറ്റിയ എന്ന സ്ഥലത്താണ് ദർഗാവ് എന്ന ഗ്രാമം സ്ഥിതിചെയ്യുന്നത്. മലകളും താഴ്‌വരകളും കൊണ്ട് മനോഹരമായ ഗ്രാമം. പക്ഷേ ഇവിടെ ഒരു മനുഷ്യനെ പോലും കാണാനാകില്ല. കാരണം  ഇത് മരിച്ചവരുടെ ഗ്രാമമാണ് . ഇവിടെ എത്തുന്നവർ ആരും തന്നെ തിരികെ ജീവനോടെ മടങ്ങാറില്ല.

മരിച്ചവരുടെ നഗരം എന്നു സമീപ ഗ്രാമത്തിലുള്ളവർ വിശേഷിപ്പിക്കുന്ന ഈ ഗ്രാമത്തിൽ വീടുകളുടെ ആകൃതിയിൽ നിർമ്മിച്ചിരിക്കുന്ന 99 ബഹുനില കെട്ടിടങ്ങൾ ഉണ്ട്.  അവയിലെല്ലാം ഉള്ളതാകട്ടെ നിറയെ അസ്ഥികൂടങ്ങളും. വള്ളങ്ങളുടെ ആകൃതിയിൽ നിർമ്മിച്ചിരിക്കുന്ന ശവപ്പെട്ടികൾ ആണ് അസ്ഥികൂടങ്ങൾ ഏറെയും. ഈ ഗ്രാമത്തിൽ പണ്ട് ജീവിച്ചിരുന്നവർ മരിച്ചു പോകുന്നവരെ വീടുകൾക്കുള്ളിൽ തന്നെ അടക്കം ചെയ്തതാകാം എന്ന് കരുതുന്നു.

സമീപത്ത് പുഴകളോ ജലസ്രോതസ്സുകളും ഒന്നുമില്ലാതിരുന്നിട്ടും എന്തുകൊണ്ടാണ് വള്ളത്തിലെ ആകൃതിയിൽ ശവപ്പെട്ടികൾ നിർമ്മിക്കപ്പെട്ടത് എന്ന് വ്യക്തമല്ല. 400 വർഷത്തിലധികം പഴക്കമുള്ള ഈ ഗ്രാമത്തിൽ എത്തിയവർ ആരും പിന്നീട് മടങ്ങിയിട്ടില്ല എന്ന് സമീപവാസികൾ പറയുന്നു. അതുകൊണ്ടുതന്നെ കാഴ്ചയ്ക്ക് അതിമനോഹരം എങ്കിലും ആരാലും എത്തിപ്പെടാതെ വിജനമായി കിടക്കുന്ന പ്രദേശമാണ് ദർഗാവ്.

പതിനെട്ടാം നൂറ്റാണ്ടിൽ ഈ പ്രദേശത്ത് പ്ലേഗ് രോഗം പരന്നിരുന്നു എന്നാണ് ഒരു വിഭാഗം ഗവേഷകർ പറയുന്നത്. ഇതിനുശേഷം അയൽഗ്രാമങ്ങളിൽ നിന്നുള്ളവർ ഇവിടെ എത്താതെയായി. രോഗബാധമൂലം ഗ്രാമവാസികൾ അവിടെ തന്നെ കഴിഞ്ഞുകൂടുകയും ചെയ്തു.

അങ്ങനെ മരണപ്പെട്ട ഗ്രാമവാസികളെ വീടുകൾക്കുള്ളിൽ തന്നെ അടക്കം ചെയ്തു പിന്നീട് മനുഷ്യവാസമില്ലാത്ത പ്രദേശമായി ഇവിടെ മാറി എന്നാണ് ഗവേഷകരുടെ വാദം. എന്നാലും ഇപ്പോഴും മനുഷ്യർക്ക് അപ്രാപ്യമായ ഈ ഗ്രാമം തുടരാനുള്ള കാര്യം എന്താണെന്ന് വ്യക്തമല്ല.