കോഴിക്കോട്ട് സിപിഎം- ബിജെപി നേതാക്കളുടെ വീടിനുനേരെ ബോംബേറ്

single-img
8 January 2019

കോഴിക്കോട് സിപിഎം- ബിജെപി സംഘർഷം. കൊയിലാണ്ടിയില്‍ സിപിഎം- ബിജെപി പ്രാദേശിക നേതാക്കളുടെ വീടിന് നേരെ ബോംബേറുണ്ടായി.  സിപിഎം നേതാവും നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ കെ ഷിജുവിന്റെ വീടിന് നേരെയും, ബി.ജെ.പി മണ്ഡലം സെക്രട്ടറി വികെ മുകുന്ദന്റെ വീടിന് നേരെയുമാണ് ആക്രമണം നടന്നത്.

പുലര്‍ച്ചെ മൂന്ന് മണിക്കും അഞ്ച് മണിക്കുമിടെയാണ് സംഭവം. ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ സംസ്ഥാനത്തുടനീളം വ്യാപക അക്രമങ്ങളായിരുന്നു ആര്‍.എസ്.എസ് ബി.ജെ.പി പ്രവര്‍ത്തകര്‍ അഴിച്ചു വിട്ടത്. പ്രസ്തുത അക്രമസംഭവങ്ങളുടെ ബാക്കിയാണ് കോഴിക്കോട്ടെ ആക്രമണമെന്നാണ് പോലീസ്  പറയുന്നത്.

കഴിഞ്ഞ ദിവസം കണ്ണൂര്‍ കൊളവല്ലൂര്‍ ചേരിക്കലില്‍ കല്ലു വെട്ടിയ കുഴിയില്‍ ബക്കറ്റില്‍ ഒളിപ്പിച്ച നിലയില്‍  വന്‍ ബോംബ് ശേഖരം പിടികൂടിയിരുന്നു.