യുവതീപ്രവേശനത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ശ്രീധരന്‍പിള്ള

single-img
7 January 2019

ശബരിമലയില്‍ യുവതികള്‍ കയറിയതില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള. സംസ്ഥാനത്തെ അക്രമസംഭവങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയിലെത്തിച്ചിട്ടുണ്ട്. ഒരു കയ്യില്‍ അക്രമവും മറുകയ്യില്‍ ഭരണവുമായാണ് സിപിഎം മുന്നോട്ട് പോകുന്നത്. മാനസികനില തെറ്റിയവരെ പോലെയാണ് മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും പെരുമാറുന്നതെന്നും തലശേരിയില്‍ അക്രമിക്കപ്പെട്ട ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തരുടെ വീടുകള്‍ സന്ദര്‍ശിച്ച് ശ്രീധരന്‍പിള്ള മാധ്യമങ്ങളോട് പറഞ്ഞു.