കുട്ടിപാട്ടുകാരി അനന്യക്കൊപ്പം പാട്ടുപാടി പിഷാരടി: വീഡിയോ വൈറല്‍
7 January 2019
ചുരുങ്ങിയ കാലയളവില്‍ തന്നെ റിയാലിറ്റി ഷോകളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും പാട്ടുകള്‍ കൊണ്ടു നിരവധി ആരാധകരെ ഉണ്ടാക്കിയ കുട്ടിത്താരമാണ് അനന്യ. അനന്യയുടെ കുസൃതിയും ആലാപന മികവും ആസ്വാദക ഹൃദയം കീഴടക്കിയിരുന്നു.
ഒടുവിലിപ്പോള്‍ പിഷാരടിക്കൊപ്പമുള്ള അനന്യയുടെ പാട്ടും സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. ‘ആനച്ചന്തം ഗണപതി മേളച്ചന്തം’ എന്ന പാട്ടാണ് ഇരുവരും ചേര്‍ന്ന് ഈണത്തില്‍ പാടുന്നത്. രമേഷ് പിഷാരടി തന്നെയാണു വീഡിയോ പങ്കുവച്ചത്. നിരവധി പേര് വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും ചെയ്തു.