മലയാളത്തില്‍ ആശംസകളുമായി ബഹ്‌റൈന്‍ രാജകുടുംബാംഗം; വീഡിയോ വൈറല്‍

single-img
6 January 2019

ബഹ്‌റൈനിലെ പ്രമുഖ രാജകുടുംബാംഗം മലയാളികള്‍ക്ക് പുതുവത്സര ആശംസകളര്‍പ്പിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു. കേരളത്തിലെത്തിയ ശൈഖ നൂറ അല്‍ ഖലീഫയാണ് കേരളത്തിന്റെ പ്രകൃതിഭംഗിയെയും ആളുകളേയും പ്രശംസിച്ച് മലയാളത്തില്‍ പുതുവത്സര ആശംസ നേര്‍ന്ന് വീഡിയോ സന്ദേശം നല്‍കിയത്. അവരുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലാണ് വീഡിയോ സന്ദേശം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ബഹ്‌റൈനിലെ പ്രവാസികളുമായി മികച്ച ബന്ധം കാത്തുസൂക്ഷിക്കുകയും പ്രവാസി കൂട്ടായ്മകള്‍ ഒരുക്കുന്ന പരിപാടികളില്‍ അതിഥിയായി പങ്കെടുക്കുകയും ചെയ്യുന്ന ശൈഖ നൂറ ബിന്‍ത് ഖലീഫ അല്‍ ഖലീഫ പ്രമുഖ വ്യവസായി അബ്ദുല്‍ ലത്തീഫ് ഉപ്പളയുടെ മകന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനാണ് കേരളത്തിലെത്തിയത്.

Starting the New Years with celebrating love ❤️

Posted by Sh. Noora Al Khalifa on Thursday, January 3, 2019