അമിത് ഷായുടെ റാലിയില്‍ ലോക റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ ബി.ജെ.പി ഒരുങ്ങുന്നു

single-img
6 January 2019

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ നടക്കുന്ന ഭീം മഹാസംഘം വിജയ് സങ്കല്‍പ് റാലി മഹാസംഭവമാക്കാന്‍ ഒരുങ്ങി ബിജെപി പ്രവര്‍ത്തകര്‍. റാലിയോട് അനുബന്ധിച്ച് 3,000 കിലോ കിച്ചടിയാണ് പ്രവര്‍ത്തകര്‍ തയ്യാറാക്കുന്നത്.

2017ല്‍ പ്രശസ്ത ഷെഫ് സഞ്ജീവ് കപൂര്‍ 918 കിലോ കിച്ചടി തയ്യാറാക്കി നേടിയ ലോക റെക്കോര്‍ഡ് മറികടക്കാനാണ് പ്രവര്‍ത്തകരുടെ ശ്രമം. ഡെല്‍ഹിയിലെ രാംലീല മൈതാനിലെ ദളിത് വീടുകളില്‍നിന്ന് ശേഖരിച്ച അരിയും പയറും കിച്ചടിക്കൊപ്പം തയ്യാറാക്കുന്നുണ്ട്.

പാകം ചെയ്ത വിഭവങ്ങള്‍ റാലിയില്‍ പങ്കെടുക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വിതരണം ചെയ്യും. ഡെല്‍ഹിയില്‍ ദളിത് സമുദായത്തിന് വേണ്ടി പാര്‍ട്ടി നടത്തിയ പ്രവര്‍ത്തനത്തെ കുറിച്ച് റാലിയെ അഭിസംബോധന ചെയ്ത് അമിത് ഷാ സംസാരിക്കും.

സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ മോദി പരാജിതനാണെന്നും രാജ്യത്തെ ദളിതരുടെ ഉന്നമനത്തിനായി വേണ്ടത്ര പരിശ്രമങ്ങള്‍ നടത്തുന്നില്ലെന്നുമുള്ള കോണ്‍ഗ്രസിന്റെ നിരന്തരം വിമര്‍ശനങ്ങള്‍ക്ക് റാലിയോടുകൂടി പരിഹാരം കാണാമെന്നാണ് ബിജെപി കരുതുന്നത്.