കൊല്ലത്ത് നിയന്ത്രണംവിട്ട ആംബുലന്‍സ് വഴിയാത്രക്കാരെയും വാഹനങ്ങളും ഇടിച്ചു തെറുപ്പിച്ചു; ഒരാള്‍ മരിച്ചു

single-img
6 January 2019

ദേശീയപാതയില്‍ ഓച്ചിറ പള്ളിമുക്കില്‍ ആംബുലന്‍സ് പാഞ്ഞുകയറി ഒരാള്‍ മരിച്ചു. ഞായറാഴ്ച ഉച്ചക്ക് ഒന്നേകാലോടെയാണ് സംഭവം. കാസര്‍ഗോഡ് നിന്നും തിരുവനന്തപുരം ആര്‍.സി.സിയില്‍ ഒരു കുട്ടിയെ കൊണ്ടു പോയി വിട്ട ശേഷം മടങ്ങി പോകുകയായിരുന്ന ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്.

നിയന്ത്രണം വിട്ട ആംബുലന്‍സ് കടയ്ക്ക് മുന്നിലും വഴിയാത്രക്കാരെയും റോഡുവക്കിലെ സ്‌കൂട്ടറുകളും ഇടിച്ചു തെറുപ്പിച്ച ശേഷം വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു തകര്‍ത്ത് നില്‍ക്കുകയായിരുന്നു.

അപകടത്തില്‍ വൈദ്യുതി ലൈനും തകര്‍ന്നു. 2 സ്‌കൂട്ടര്‍, ഒരു ഓട്ടോറിക്ഷ എന്നിവ തകര്‍ന്നു. ആംബുലന്‍സില്‍ ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഡ്രൈവര്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റു.