മൂന്ന് മക്കളെ അമ്മ സെപ്റ്റിക് ടാങ്കില്‍ എറിഞ്ഞു കൊലപ്പെടുത്തി

single-img
6 January 2019

ബിഹാറിലെ ഭഗല്‍പുരില്‍ ആണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ഒന്നും, നാലും വയസുള്ള ആണ്‍കുട്ടികളെയും, രണ്ട് വയസുള്ള പെണ്‍കുട്ടിയെയുമാണ് അമ്മ സെപ്റ്റിക്ക് ടാങ്കില്‍ എറിഞ്ഞ് കൊലപ്പെടുത്തിയത്. ദാമ്പത്യ പ്രശ്‌നങ്ങളാണ് യുവതിയെ കൊണ്ട് ഈ ക്രൂരത ചെയ്യിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

മക്കളെ കൊന്നശേഷം സെപ്റ്റിടാങ്കിലേക്ക് ചാടാന്‍ ശ്രമിച്ച വീട്ടമ്മ ബന്ധുവിന്റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് രക്ഷപ്പെട്ടു. മദ്യപാനിയായ ഭര്‍ത്താവ് വെള്ളിയാഴ്ച്ച രാത്രി യുവതിയെ മര്‍ദിച്ചിരുന്നു. ഇതില്‍മനംനൊന്ത യുവതി കുട്ടികളെ സെപ്റ്റിക്ക് ടാങ്കിലേക്ക് എറിഞ്ഞശേഷം ചാടന്‍ ശ്രമിച്ചു.

ഇത് കണ്ട ബന്ധു ബഹളം വെച്ചതിനെ തുടര്‍ന്ന് സമീപവാസികളെത്തി യുവതിയെ രക്ഷപ്പെടുത്തി. പക്ഷേ അപ്പോഴേക്കും കുട്ടികള്‍ മരിച്ചിരുന്നു. യുവതിയുടെ ഭര്‍ത്താവിനെതിരെ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.