നടന്‍ സൗബിന്‍ ഷാഹിര്‍ അറസ്റ്റില്‍

single-img
4 January 2019

നടനും സംവിധായകനുമായ സൗബിന്‍ ഷാഹിര്‍ അറസ്റ്റില്‍. സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിച്ച കേസിലാണ് സൗബിനെ എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീടു ജാമ്യത്തില്‍ വിട്ടു. കൊച്ചി തേവരയിലുള്ള ചാക്കോളാസ് ഫ്‌ളാറ്റ് സമുച്ചയത്തിന് മുന്നില്‍ സൗബിന്‍ തന്റെ കാര്‍ ഗതാഗത തടസ്സമുണ്ടാക്കി പാര്‍ക്ക് ചെയ്തിരുന്നു.

ഇത് മാറ്റിയിടണമെന്ന് ആവശ്യപ്പെട്ട സെക്യൂരിറ്റി ജീവനക്കാരനുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും പിന്നീട് കൈയ്യാങ്കളിയിലേക്ക് എത്തുകയുമായിരുന്നു. തുടര്‍ന്ന് മര്‍ദനമേറ്റ സെക്യൂരിറ്റി ജീവനക്കാരന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.