‘സംഗക്കാരയുടെ പേരുകണ്ട് ‘സംഘ’ പ്രവര്‍ത്തകനെന്ന് തെറ്റിദ്ധരിച്ചു’; ശ്രീലങ്കന്‍ സ്വദേശിനി ശബരിമലയില്‍ ദര്‍ശനം നടത്തിയതിനു പിന്നാലെ ക്രിക്കറ്റ് താരത്തിന്റെ ഫേസ്ബുക്ക് പേജില്‍ പൊങ്കാല

single-img
4 January 2019

സംസ്ഥാനമാകെ അക്രമം പടരുന്നതിനിടെ ശബരിമലയില്‍ ശ്രീലങ്കന്‍ സ്വദേശിനി ശശികല (47) അയ്യപ്പ ദര്‍ശനം നടത്തിയെന്ന വാര്‍ത്ത ഇന്നു രാവിലെയാണ് പുറത്തുവന്നത്. ഇവര്‍ ദര്‍ശനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവരികയും ചെയ്തിരുന്നു. വ്യാഴാഴ്ച രാത്രി 10. 40 ന് ഹരിവരാസനം പാടി നടയടക്കുന്നതിനു തൊട്ടുമുമ്പായിരുന്നു ശശികല ദര്‍ശനം നടത്തി മടങ്ങിയത്. ഭര്‍ത്താവുള്‍പ്പെടെ കുടുംബാംഗങ്ങളുമായാണ് ശശികല ദര്‍ശനത്തിനെത്തിയത്.

ഇതിനു പിന്നാലെ ശ്രീലങ്കന്‍ ഇതിഹാസ താരം സംഗക്കാരയുടെ ഫെയ്‌സ്ബുക്ക്‌പേജില്‍ മലയാളികള്‍ കമന്റുമായി നിറഞ്ഞിരിക്കുകയാണ്. പേരിലെ ‘സംഗ’ യാണ് ശ്രീലങ്കന്‍ ഇതിഹാസ താരത്തിന് പൊല്ലാപ്പായിരിക്കുന്നത്. ശ്രീലങ്കയിലെ ‘സംഘ’ പ്രവര്‍ത്തകനായിട്ട് അവിടെ നിന്ന് യുവതിയെ ശബരിമലയിലെത്തിച്ചത് ശരിയായില്ലെന്നാണ് മലയാളത്തിലെ കമന്റുകള്‍ പറയുന്നത്. പ്രൊഫൈല്‍ പിക്ചറിന് താഴെയാണ് മലയാളികള്‍ പൊങ്കാലയിടുന്നത്.