‘വിവാഹത്തിന് എത്തുന്നവര്‍ സമ്മാനം കൊണ്ടുവരണ്ട; പകരം മോദിക്കൊരു വോട്ട് നല്‍കിയാല്‍ മതി’; വൃത്യസ്തമായ ക്ഷണക്കത്ത് വൈറല്‍

single-img
4 January 2019

മകളുടെ വിവാഹത്തിന് എത്തുന്നവര്‍ സമ്മാനം കൊണ്ടുവരണ്ട. പകരം 2019ലെ തിരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിക്ക് വോട്ട് നല്‍കിയാല്‍ മതി. ഗുജറാത്തിലെ സൂറത്തിലെ വിവാഹക്ഷണക്കത്തിലെ ആവശ്യമാണിത്. അതിഥികളോട് വിവാഹ സമ്മാനങ്ങള്‍ക്ക് പകരം നരേന്ദ്ര മോദിക്ക് വോട്ട് ചെയ്യാനാണ് ആവശ്യം.

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോദിക്ക് വേണ്ടി നിങ്ങളുടെ വോട്ട് എന്നതാണ് ഞങ്ങള്‍ക്കുള്ള സമ്മാനം എന്നായിരുന്നു ക്ഷണക്കത്തിലെ പരാമര്‍ശം. വധുവിന്റെ വീട്ടുകാര്‍ തയ്യാറാക്കിയ ക്ഷണക്കത്തിലാണ് വശ്യം. സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ് ഈ ക്ഷണക്കത്ത്.

ഇതുകൂടാതെ മംഗളൂരുവില്‍നിന്നുള്ള മറ്റൊരു വിവാഹ ക്ഷണക്കത്തും സാമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതും മോദിക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ക്ഷണക്കത്താണ്. മംഗളൂരു സ്വദേശിയായ അരുണ്‍ പ്രസാദാണ് വിവാഹക്ഷണക്കത്തിന്റെ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചത്.

നേരത്തെ നരേന്ദ്രമോദി പ്രഖ്യാപിച്ച സ്വച്ച് ഭാരത് പദ്ധതിയുടെ മുദ്ര ഉപയോഗിച്ച് വിവാഹക്ഷണക്കത്ത് പുറത്തിയിറക്കിയിരുന്നു. ഇത് പ്രധാനമന്ത്രി തന്നെ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു.