സൈക്കിളുമായി കൂട്ടിയിടിച്ച് കാറിന്റെ മുന്‍ഭാഗം തകര്‍ന്നു; അമ്പരപ്പ്: വീഡിയോ

single-img
4 January 2019

സൗത്ത് ചൈനയിലെ ഷെന്‍ഷെന്നിലാണ് സൈക്കിളുമായി കൂട്ടിയിടിച്ച് കാറിന്റെ മുന്‍ഭാഗം തകര്‍ന്നത്. സംഭവത്തിന്റെ ചിത്രം ചൈനീസ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ചിത്രം കണ്ട് ആശ്ചര്യപ്പെട്ടിരിക്കുകയാണ് പലരും. ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഇതിനോടകം നിരവധി പേര്‍ രംഗത്തെത്തി കഴിഞ്ഞു.

ചിത്രം കണ്ട പലരും വ്യാജമാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ സംഗതി സത്യമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവസ്ഥലത്ത് നിന്നുള്ള വീഡിയോയും അവര്‍ പുറത്തുവിട്ടിട്ടുണ്ട്. അപകടത്തില്‍ ആര്‍ക്കും ഗുരുതരമായ പരിക്കുകളൊന്നും ഇല്ലെന്നും സൈക്കിള്‍ യാത്രക്കാരന് ചെറിയ പരുക്കുകളുണ്ടെന്നും പൊലീസ് അറിയിച്ചു.