അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിക്ക് 28 കോടി രൂപയുടെ സമ്മാനം

single-img
3 January 2019

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിക്ക് വമ്പൻ ഭാഗ്യം. ഫന്റാസ്റ്റിക് 15 മില്യൺ സീരീസ് 199 നറുക്കെടുപ്പിൽ 15 മില്യൺ ദിർഹം (ഏതാണ്ട് 28,72,35,831 രൂപ)മാണ് മലയാളിയായ ശരത് പുരുഷോത്തമന് ലഭിച്ചത്. 083733 എന്ന നമ്പറിലെ ടിക്കറ്റാണ് സമ്മാനം കൊണ്ടുവന്നത്. ദുബായിലാണ് ശരത് താമസിക്കുന്നത്.

അബുദാബി ബിഗ് ടിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നറുക്കെടുപ്പാണ് നടന്നത്. ഇന്നു നടന്ന നറുക്കെടുപ്പിലും പതിവുപോലെ ഭൂരിപക്ഷം സമ്മാനങ്ങളും ഇന്ത്യക്കാർക്കാണ്. ആദ്യ പത്തു സമ്മാനങ്ങളില്‍ എട്ടും ഇന്ത്യക്കാർ സ്വന്തമാക്കി. ഇതിൽ ഭൂരിപക്ഷവും മലയാളികളാണ്.