തിരുവനന്തപുരത്ത് കടലില്‍ കുളിക്കാനിറങ്ങിയ നാല് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

single-img
2 January 2019

തിരുവനന്തപുരം പൂന്തുറയില്‍ കടലില്‍ കുളിക്കാനിറങ്ങി കാണാതായ നാല് വിദ്യാര്‍ഥികളും മരിച്ചു. ബീമാപള്ളി സ്വദേശികളും പ്‌ളസ് വണ്‍ വിദ്യാര്‍ഥികളുമായ റമീസ് ഖാന്‍, നവാബ്, ബിസ്മില്ല ഖാന്‍, ഇബ്രാഹിം എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് പൂന്തുറയ്ക്ക് സമീപം പനത്തുറയില്‍ പൊഴിയില്‍ ഏഴ് പേരടങ്ങുന്ന സംഘം കുളിക്കാനിറങ്ങിയത്.

5 പേര്‍ ഒഴുക്കില്‍ പെട്ട് കാണാതാവുകയായിരുന്നു. ഇതില്‍ ഇബ്രാഹിമിനേയും ജസീര്‍ഖാനേയും മല്‍സ്യത്തൊഴിലാളികള്‍ കരയിലെത്തിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ഇബ്രാഹിം മരിക്കുകയായിരുന്നു. ജസീര്‍ഖാനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മറ്റ് മൂന്ന് പേരുടെ മൃതദേഹം രാത്രിയില്‍ മല്‍സ്യത്തൊഴിലാളികള്‍ നടത്തിയ തിരച്ചിലിലാണ് കണ്ടെടുത്തത്.