സൂപ്പര്‍ സണ്‍ഡേയും തൂത്തുവാരി ഒടിയന്‍ മാണിക്യന്‍

single-img
2 January 2019

കൊച്ചി: മൂന്നാം വാരവും നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടര്‍ന്ന് ഒടിയന്‍. റിലീസ് ചെയ്തു പത്തൊമ്പതു ദിവസം പിന്നിടുമ്പോള്‍ മികച്ച പ്രതികരണവും തിരക്കുമാണ് സിനിമക്ക്. കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ ഉള്‍പ്പെടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. അവസാന വീക്കെന്റിലും സിനിമക്ക് വലിയ തിരക്കായിരുന്നു കണ്ടത്.

ക്രിസ്മസ് റിലീസ് ചിത്രങ്ങളെ പോലും ഏറെ ദൂരം പിന്നിലാക്കി ആണ് ഒടിയന്‍ ബോക്‌സ് ഓഫീസ് വേട്ട തുടരുന്നത്. സിനിമയെ തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളെ എല്ലാം തകര്‍ത്തെറിഞ്ഞു കുടുംബപ്രേക്ഷകര്‍ നെഞ്ചിലേറ്റിയതോടെയാണ് ചിത്രം വലിയ വിജയം ആയി മാറിയത്.

മലയാളം കണ്ട ഏറ്റവും വലിയ വിജയമായി മാറിയിരിക്കുകയാണ് ഒടിയന്‍ ഇപ്പോള്‍. ചിത്രം റിലീസിനെത്തി മൂന്നാഴ്ച പിന്നിടുമ്പോള്‍ മികച്ച തിരക്കാണ് അനുഭവപ്പെട്ടത്. കളക്ഷന്‍ റെക്കോര്‍ഡിലും ചരിത്രം സൃഷ്ടിക്കുന്നതിനൊപ്പം മികച്ച അഭിപ്രായം കൂടി നേടിയപ്പോഴാണ് ഇത് ഉള്‍ക്കാമ്പുള്ള സിനിമയുടെ തലയെടുപ്പുള്ള വിജയം ആയി മാറിയത്. 2018 പൂര്‍ത്തിയായി 2019 ലേക്ക് കടക്കുമ്പോള്‍ ഒടിയന്റെ ഒടിവിദ്യകളും മായകാഴ്ചകളും പുതുവര്‍ഷത്തിലും കുടുംബങ്ങളും കുട്ടികളും നെഞ്ചിലേറ്റി എന്ന് തന്നെ പറയാം.