വരനെയും വധുവിനെയും വഴിയില്‍ തടഞ്ഞു സ്വകാര്യബസില്‍ കയറ്റിവിട്ടു; വീഡിയോ വൈറല്‍

single-img
2 January 2019

പഴഞ്ചന്‍ കല്യാണ സങ്കല്‍പ്പങ്ങളെ പൊളിച്ചടുക്കുന്നതാണ് ന്യൂ ജനറേഷന്‍ കല്യാണം. അതിഥികളെ ക്ഷണിക്കുന്നത് മുതല്‍ വരന്റെയും വധുവിന്റെയും വിവാഹവേദിയിലേക്കുള്ള ആഗമനം വരെ വ്യത്യസ്തമായിരിക്കും. വധുവരന്മാരുടെ സുഹൃത്തുക്കളുടെ വക സര്‍പ്രൈസുകള്‍ വേറെ.

അതിഥികളില്‍ കൗതുകമുണര്‍ത്തുകയും രസിപ്പിക്കുകയുമൊക്കെ ചെയ്യുമെങ്കിലും പലപ്പോഴും ഇത്തരം ആഘോഷങ്ങള്‍ അതിരു കടന്ന് പോകാറുണ്ട്. വരനും വധുവിനും ‘പണി’ കൊടുക്കാനായി കൂട്ടുകാര്‍ ഒരുക്കുന്ന വിദ്യകള്‍ അതിഥികള്‍ക്കും വീട്ടുകാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുകയും സകലസീമകളും ലംഘിക്കുന്ന ആഭാസത്തരങ്ങളായി മാറുകയും ചെയ്യാറുണ്ട്.

വരനെയും വധുവിനെയും വഴിയില്‍ തടഞ്ഞു സ്വകാര്യബസില്‍ കയറ്റിവിടുന്ന പണിയാണു കൂട്ടത്തില്‍ പുതിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. വധുവിനെയും വരനേയും കാറില്‍ നിന്നറക്കി സ്വകാര്യ ബസില്‍ കയറ്റി വിടുന്നു. ബസിലെ മറ്റു യാത്രക്കാര്‍ അമ്പരപ്പോടെയാണ് ഇവരെ നോക്കുന്നത്.

വരന്റെ വീടിനു സമീപത്തെ സ്റ്റോപ്പില്‍ ഇറങ്ങി വീട്ടിലേക്കു നടന്നു പോകുന്നു. വരന്റെ സുഹൃത്തുക്കളാണു സമൂഹമാധ്യമത്തിലൂടെ വീഡിയോ പങ്കുവച്ചത്. തിരുവനന്തപുരത്തു നിന്നുള്ളതാണ് ഈ പണികൊടുക്കല്‍ വീഡിയോ എന്നാണു വിവരം.

ഇത് കണ്ടിട്ട് നിങ്ങളുടെ അഭിപ്രായം ഇവിടെ പങ്കുവെയ്ക്കാം…

Posted by Orange Media Entertainment on Monday, December 31, 2018