‘ഫുള്‍ടൈം മൊബൈലില്‍’; കലിമൂത്ത് പിതാവ് മകളെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി

single-img
2 January 2019

മൊബൈല്‍ ഫോണില്‍ അമിത ആസക്തി പ്രകടിപ്പിച്ച മകളെ പിതാവ് തീ കൊളുത്തി. മുംബൈയിലെ വിരാറിലാണ് സംഭവം. 70 ശതമാനം പൊള്ളലോടെയാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

പിതാവ് മുര്‍തിസ മന്‍സൂരിയെ (35) പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ കൊലപാതക ശ്രമത്തിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പതിനാറുകാരിയായ മകള്‍ അമിതമായി ഫോണ്‍ ഉപയോഗിക്കുന്നതിനെച്ചൊല്ലി മന്‍സൂരി വഴക്കിടുക പതിവായിരുന്നു.

സംഭവ ദിവസം ഫോണ്‍ ഉപയോഗവുമായി ബന്ധപ്പെട്ട് മകളുമായി വാക്കേറ്റത്തിലേര്‍പ്പെട്ട പിതാവ് നിയന്ത്രണം വിട്ടതോടെ മണ്ണെണ്ണ ഒഴിച്ച് മകളെ തീകൊളുത്തി. സംഭവം നടക്കുമ്പോള്‍ കുടുംബാംഗങ്ങള്‍ വീട്ടിലുണ്ടായിരുന്നില്ല. പെണ്‍കുട്ടിയെ അയല്‍വാസികളാണ് ആശുപത്രിയിലെത്തിച്ചത്.