ചില ഫോണുകളില്‍ ഇനി മുതല്‍ വാട്‌സാപ്പ് ലഭിക്കില്ല

single-img
1 January 2019

ചില മൊബൈല്‍ ഫോണുകളില്‍ ഇന്നു മുതല്‍ വാട്‌സാപ്പ് സേവനം ലഭ്യമായിരിക്കില്ലെന്ന് വാട്‌സാപ്പ് അധികൃതര്‍ അറിയിച്ചു. ആന്‍ഡ്രോയിഡിന്റേയും ഐഒഎസിന്റേയും പഴയ പതിപ്പുകളിലാണ് വാട്‌സാപ്പ് സേവനം നിര്‍ത്തലാക്കുന്നത്. നോക്കിയ സിംപ്യന്‍ എസ് 60, ബ്‌ളാക്ക്ബറി ഒഎസ്, ബ്‌ളാക്ബറി 10, വിന്‍ഡോസ് ഫോണ്‍ 8.0. ഒഎസ് തുടങ്ങിയ മോഡലുകളില്‍ വാട്‌സാപ്പ് സേവനം നിലച്ചു.

നോക്കിയ എസ് 40 ഫോണുകളിലും ഇനി മുതല്‍ വാട്‌സാപ്പ് ലഭിക്കില്ല. 2018 ജൂണില്‍ തന്നെ സേവനം അവസാനിപ്പിക്കുമെന്നു പറഞ്ഞിരുന്നെങ്കിലും ഡിസംബര്‍ 31 വരെ നീട്ടുകയായിരുന്നു. ഏറെ നാള്‍ മുന്‍പേ ഇക്കാര്യം അറിയിച്ചിരുന്നു. ഈ പ്‌ളാറ്റ്‌ഫോമുകളില്‍ കൂടുതല്‍ അപ്‌ഡേഷന്‍സും ഡെവലപ്പിങ്ങും കമ്പനി ഇനി നടത്തുകയില്ല. 2020 ഓടെ പൂര്‍ണമായും സപ്പോര്‍ട്ട് നിര്‍ത്തലാക്കും. സേവനം നിര്‍ത്തലാക്കുന്നത് ഉപഭോക്താക്കളെ അധികം വലക്കില്ലെന്ന നിഗമനത്തിലാണ് വാട്‌സാപ്പ് അധികൃതര്‍.